കേരളാ ഡിബേറ്റ് ഫോറം യുഎസ്എ അമേരിക്കൻ പ്രസിഡൻഷ്യൽ ഇലക്ഷൻ ഡിബേറ്റ് ഒക്ടോബർ എട്ടിന്
Monday, September 26, 2016 1:34 AM IST
ഹൂസ്റ്റൻ: കേരളാ ഡിബേറ്റ് ഫോറം യുഎസ്എ അത്യന്തം വാശിയേറിയതും, വിജ്‌ഞാനപ്രദവും, രാഷ്ട്രീയ ബോധവൽക്കരണത്തിന് ഉതകുന്നതുമായ അമേരിക്കൻ പ്രസിഡൻഷ്യൽ ഇലക്ഷൻ ഡിബേറ്റ്– സംവാദം ഒക്ടോബർ എട്ടിനു ശനിയാഴ്ച രാവിലെ പത്തു മുതൽ ഹൂസ്റ്റനിലെ ഷുഗർലാന്റിലുള്ള ലൈബ്രറി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നു. 550 ഇൽഡിർജ് റോഡ്, ഷുഗർലാന്റ്, ടെക്സാസ് എന്ന മേൽവിലാസത്തിലുള്ള ലൈബ്രറി ഓഡിറ്റോറിയം ഏവർക്കും എളുപ്പം ചെന്നെത്താവുന്നതും സൗകര്യപ്രദവുമാണ്. അമേരിക്കൻ ജനതയുടെ ഭാഗമായ, രാഷ്ട്രീയ പ്രബുദ്ധരായ അമേരിക്കൻ മലയാളികൾക്കും ഈ പ്രസിഡൻഷ്യൽ ഇലക്ഷൻ അത്യന്തം വിധിനിർണായകമാണ്.

അമേരിക്കൻ പ്രസിഡൻഷ്യൽ ഇലക്ഷന് ഏതാണ്ട് ഒരു മാസം ബാക്കി നിൽക്കെയാണ് കേരളാ ഡിബേറ്റ് ഫോറം യുഎസ്എയുടെ ഈ പ്രസിഡൻഷ്യൽ ഇലക്ഷൻ സംവാദം. ഇലക്ഷൻ ഗോദയിൽ കൊമ്പുകോർക്കുന്ന മുഖ്യ രണ്ടുകക്ഷികളിലെ, റിപ്പബ്ലിക്കൻ പാർട്ടി നോമിനി ഡൊണാൾഡ് ട്രംപ്, ഡെമോക്രാറ്റിക് പാർട്ടിയിലെ ഹിലരി ക്ലിന്റൺ എന്നിവരുടെ ഇരുചേരികളിൽ നിലയുറപ്പിച്ചുകൊണ്ട് ഈ ഡിബേറ്റിൽ ഹിലരി ക്ലിന്റനോ, ഡൊനാൾഡ് ട്രംപോ, നേരിട്ട് വ്യക്‌തിപരമായി പങ്കെടുക്കുന്നില്ല. കൂടുതൽ വിവരങ്ങൾക്ക്: എ.സി. ജോർജ് : 281–741–9465, ജോസഫ് പൊന്നോലി: 832–356–7142, തോമസ് ഓലിയാൽകുന്നേൽ : 713–679–9950, മാത്യൂസ് ഇടപ്പാറ: 845–309–3671, ടോം വിരിപ്പൻ: 832–462–4596, മോട്ടി മാത്യു: 713–231–3735, മാത്യു നെല്ലിക്കുന്ന് : 713–444–7190.

റിപ്പോർട്ട്: എ.സി. ജോർജ്