അല മൂന്നാം വാർഷികം: എം.എ. ബേബി മുഖ്യാതിഥി
Thursday, October 6, 2016 6:41 AM IST
ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ പുരോഗമന കലാസാഹിത്യവേദിയായ ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക (അല) യുടെ മൂന്നാമത് വാർഷികവും നാഷണൽ കൺവൻഷനും നവംബർ 26ന് (ശനി) നടക്കും. വൈകുന്നേരം നാലിന് വൈറ്റ് പ്ലെയിൻസിലുള്ള കോൺഗ്രേഷൻ കോൾ അമി ഓഡിറ്റോറിയത്തിലാണ് (252 Soundview Ave) ആഘോഷ പരിപാടികൾ. യോഗത്തിൽ സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം.എ. ബേബി മുഖ്യാതിഥിയായിരിക്കും.

കലാപ്രദർശനങ്ങൾ, സാംസ്കാരിക സമ്മേളനങ്ങൾ, വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ തുടങ്ങി നമ്മുടെ കലാ സംസ്കാരത്തേയും പരിപോഷിപ്പിക്കുക എന്നതാണ് സംഘടനയുടെ മുഖ്യലക്ഷ്യം.

സെപ്റ്റംബർ 25ന് ഓറഞ്ച്ബർഗിലുള്ള സിത്താർ പാലസിൽ കൂടിയ യോഗത്തിൽ അല പ്രസിഡന്റ് ഡോ. രവി പിള്ള അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളെ പ്രതിനിധീകരിച്ച് ഡോ. ജേക്കബ് തോമസ്, ടെറസൻ തോമസ്, ഇ.എം. സ്റ്റീഫൻ, കൊച്ചുമ്മൻ ടി. ജേക്കബ്, തമ്പി തലപ്പിള്ളിൽ, മാത്യു ഔസേപ്പ്, ഷോളി കുമ്പിളുവേലി, കെ.കെ. ജോൺസൻ, ബെഞ്ചമിൻ, തസ്ഹീൻ മുഹമ്മദ്, രമേഷ് ബാബു, നിരേഷ് ഉമ്മൻ തുടങ്ങിയവർ പ്രസംഗിച്ചു.