ഷിക്കാഗോ സെന്റ് തോമസ് മാർത്തോമ ചർച്ച് കൺവൻഷൻ ഒക്ടോബർ 14, 15, 16 തീയതികളിൽ
Tuesday, October 11, 2016 8:15 AM IST
ഷിക്കാഗോ: സെന്റ് തോമസ് മാർത്തോമ ചർച്ച് വാർഷിക കൺവൻഷൻ ഒക്ടോബർ 14, 15, 16 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും. ബൈബിൾ പണ്ഡിതനും സുവിശേഷ പ്രാസംഗികനുമായ ബേബികുട്ടി പുല്ലാടാണ് മുഖ്യപ്രഭാഷകൻ.

14 ന് വൈകുന്നേരം ഏഴിനും 15ന് വൈകിട്ട് 6.30 നും 16 ന് (ഞായർ) രാവിലെ 10നും ആയിരിക്കും കൺവൻഷൻ.

വിവരങ്ങൾക്ക്: റവ. ഡോ. ശലമോൻ (വികാർ) 630 802 2766 ജോൺസൺ വളളിയിൽ 847 830 7276 തോമസ് ലാത്തറ 847 452 9122

റിപ്പോർട്ട്: പി.പി. ചെറിയാൻ