നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മർത്ത് മറിയം സമാജം വാർഷിക കോൺഫറൻസ് 15ന്
Tuesday, October 11, 2016 8:16 AM IST
ഫിലഡൽഫിയ: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മർത്ത് മറിയം സമാജത്തിന്റെ വാർഷിക കോൺഫറൻസ് ഒക്ടോബർ 15ന് (ശനി) ഫിലഡൽഫിയ അൺ റൂ അവന്യൂവിലുള്ള സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയിൽ (1009 UNRUE AVE Philadelphia -PA) നടത്തുന്നു.

15 ഡോളറാണ് രജിസ്ട്രേഷൻ ഫീ. ക്രിസ്തുവിന്റെ പുനരാഗമനത്തെ (പറൂസിയ) ആസ്പദമാക്കി ഫാ. തിമോത്തി (ടെന്നി)തോമസ് മുഖ്യപ്രഭാഷണം നടത്തും.

രാവിലെ ഒമ്പതു മുതൽ വൈകുന്നേരം നാലു വരെയാണ് കോൺഫറൻസ്. വിശുദ്ധ വേദപുസ്തകത്തെ കൂടുതൽ അറിയാൻ ലഭിക്കുന്ന അവസരം എല്ലാവിനിയോഗിക്കണമെന്ന് ഭദ്രാസന മാർത്ത് മറിയം വനിതാ സമാജം ജനറൽ സെക്രട്ടറി സാറാ വർഗീസ് അറിയിച്ചു.

റിപ്പോർട്ട്: ജോർജ് തുമ്പയിൽ