എൻഎസ്എസ് അനുശോചിച്ചു
Saturday, October 29, 2016 1:19 AM IST
ഷിക്കാഗോ: ന്യൂജേഴ്സിയിലെ ഹിൽസ്ബറോയിൽ അപ്പാർട്ട്മെന്റിലുണ്ടായ തീപിടുത്തത്തിൽ മരിച്ച ശാസ്ത്രജ്‌ഞനായ വിനോദ് ബാബു ദാമോദരൻ, ഭാര്യ ശ്രീജ, മകൾ ആതിര എന്നിവരുടെ നിര്യാണത്തിൽ നായർ സർവീസ് സൊസൈറ്റി ഓഫ് നോർത്ത് അമേരിക്ക അനുശോചിച്ചു.

ആലപ്പുഴ സ്വദേശിയായ വിനോദ് ബയോ മെഡിക്കൽ രംഗത്ത് ശ്രദ്ധേയമായ ഗവേഷണങ്ങൾ നടത്തി നേട്ടം കൈവരിച്ചിട്ടുള്ള വ്യക്‌തിയാണ്. അദ്ദേഹത്തിന്റേയും കുടുംബത്തിന്റേയും വേർപാട് തീരാനഷ്ടമാണെന്നും അവരുടെ ആത്മശാന്തിക്കായി പ്രത്യേകം പ്രാർഥിക്കുന്നതായും പ്രസിഡന്റ് എം.എൻ.സി. നായർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം