കൻസാസ് സിറ്റി സീറോ മലബാർ മിഷൻ ഉദ്ഘാടനം അഞ്ചിന്
Thursday, November 3, 2016 10:18 AM IST
ഷിക്കാഗോ: കൻസാസ് സിറ്റി സീറോ മലബാർ സെന്റ് തെരേസാസ് മിഷൻന്റെയും മതബോധന പരിശീലന കേന്ദ്രത്തിന്റെയും ഉദ്ഘാടനം ബിഷപ് ജയിംസ് ജോൺസൺ നിർവഹിക്കും.

നവംബർ അഞ്ചിന് (ശനി) രാവിലെ 10ന് സെന്റ് കാതറിൻ ഓഫ് സിയന്ന ദേവാലയത്തിൽ നടക്കുന്ന ചടങ്ങിൽ സീറോ മലബാർ രൂപത സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് സന്നിഹിതനായിരിക്കും.

പുതിയ മിഷന്റെ ഡയറക്ടറായി ഫാ. സുനോജ് തോമസിനെ മാർ ജേക്കബ് അങ്ങാടിയത്ത് നിയമിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം