വൈസ്മെൻ വെസ്റ്റ് ചെസ്റ്റർ ചാപ്റ്ററിന് പുതിയ നേതൃത്വം
Saturday, November 5, 2016 5:32 AM IST
ന്യൂയോർക്ക്: വെസ്റ്റ് ചെസ്റ്റർ കേന്ദ്രീകരിച്ച് പുതിയതായി രൂപീകരിച്ച വൈസ്മെൻ ഇന്റർനാഷണൽ ക്ലബിന് പുതിയ നേതൃത്വം. ഒക്ടോബർ ഒമ്പതിന് ന്യൂറോഷനിലുള്ള ഷേർലീസ് റസ്റ്ററന്റിൽ കൂടിയ ജനറൽ ബോഡി യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

പുതിയ ഭാരവാഹികളായി ജോസഫ് കാഞ്ഞമല (പ്രസിഡന്റ്), ജോസഫ് മാത്യു (വൈസ് പ്രസിഡന്റ്), എഡ്വിൻ കാത്തി (സെക്രട്ടറി), ഷൈജു കളത്തിൽ (ജോ. സെക്രട്ടറി), ഷാജി സഖറിയ (ട്രഷറർ), ജിം ജോർജ് (ജോ. ട്രഷറർ) എന്നിവരേയും ബോർഡ് ഓഫ് ഡയറക്ടേഴ്സായി ഷോളി കുമ്പിളുവേലി, ജോസ് ഞാറകുന്നേൽ, കെ.കെ. ജോൺസൻ, ജോസ് മലയിൽ, ശ്രീകുമാർ ഉണ്ണിത്താൻ, മാണി ജോർജ്, ഷിജു ജോസഫ് എന്നിവരേയും വൈസ് മെനിറ്റെസ് ഭാരവാഹികളായി സ്വപ്ന മലയിൽ (പ്രസിഡന്റ്), മിനി വർഗീസ് (സെക്രട്ടറി), ലിസ ജോളി (ട്രഷറർ) എന്നിവരേയും യോഗം തെരഞ്ഞെടുത്തു. ജോർജ് സാമുവലാണ് സംഘടനയുടെ ഓഡിറ്റർ.

നവംബർ 19ന് വൈറ്റ് പ്ലെയിൻസിലുള്ള കോൺഗ്രഗേഷൻ കോൾ അമി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചാർട്ടറിന്റെ ഉദ്ഘാടന യോഗത്തിൽ വൈസ് മെൻ ഇന്റർനാഷണൽ പ്രസിഡന്റ് ജോവാൻ വിൽസൻ (ജനീവ), അമേരിക്കൻ ഏരിയ പ്രസിഡന്റ് ചാർലി റെഡമോണ്ട്, കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ഫാ. ഡേവിസ് ചിറമ്മൽ തുടങ്ങി രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.