വെസ്റ്റ് ചെസ്റ്ററിൽ നാടകം ‘ഗാന്ധാരി’ നവംബർ 13ന്
Saturday, November 5, 2016 8:28 AM IST
ന്യൂയോർക്ക്: വെസ്റ്റ് ചെസ്റ്റർ അയ്യപ്പ സ്വാമി ക്ഷേത്രത്തിന്റെ ധനശേഖരണാർഥം വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഷിക്കാഗോ ശ്രുതിലതയുടെ ഭക്‌തി ഗാനമേളയും ‘ഗാന്ധാരി’ എന്ന ഡാൻസ് ഡ്രാമയും നവംബർ 13ന് (ഞായർ) വൈകുന്നേരം (252 Soundview Ave, White Plains, NY) അരങ്ങേറും.

അഭിനയം, സംഭാഷണം എന്നിവയിലൂടെ സമ്പൂർണമായ ഒരു മനുഷ്യവ്യാപാരത്തെ പ്രേക്ഷകരിലേക്ക് പകരുന്ന ദൃശ്യശ്രാവ്യകലയാണ് നാടകം. നമ്മുടെ കൊച്ചു കേരളത്തിൽ നാടകം മരിക്കുന്നു എന്ന് പറയുന്നവർക്ക് തന്റെ പ്രതിഭ കൊണ്ട് മറുപടി നൽകുകയാണ് ഗണേഷ് നായർ. പാർഥസാരഥി പിള്ള, ഡോ.സുനിതാ നായർ, വത്സാ തോപ്പിൽ, ഡോ. വത്സ മാധവ്, കോട്ടയം ബാലുമേനോൻ, ഹരിലാൽ നായർ, കിരൺ പിള്ള, പ്രവീൺ, സൗമ്യ പ്രജീഷ്, രാധാ നായർ, അജിത് നായർ, ജയപ്രകാശ് നായർ, രാജി അപ്പുകുട്ടൻ പിള്ള, പ്രേമ, ജനാദ്ദനൻ തോപ്പിൽ, മഞ്ജു സുരേഷ്, ശൈലജ നായർ, ചന്ദ്രൻ പുതിയ വീട്ടിൽ, ദേവിക നായർ, ഗായത്രി നായർ, ഡോ. രാമൻ പ്രേമചന്ദ്രൻ, കൊച്ചുണ്ണി ഇളവൻമഠം, നിഷാ പ്രവീൺ, ഹേമാ ശർമ, വാണി നായർ എന്നിവരാണ് അഭിനേതാക്കൾ.

ഗുരുസ്വാമി പാർഥസാരഥി പിള്ളയുടെയും ഒപ്പമുള്ള നിരവധി അയ്യപ്പ ഭക്‌തന്മാരുടെയും നിർലോഭമായ സഹകരണവുമാണ് ക്ഷേത്രനിർമാണത്തിനുള്ള അടിസ്‌ഥാനം. പരിപാടിയിലേക്ക് എല്ലാവരുടെയും സഹായ സഹകരണം അഭ്യർഥിക്കുന്നതായി ഡയറക്ടർ ഗണേഷ് നായർ, അസോസിയേറ്റ് ഡയറക്ടർ മനോജ് നബൂതിരി, പ്രൊഡക്ഷൻ ഡോ. പദ്മജാ പ്രേമം, മാധവൻ നായർ, ലിറിക്കസ് പാർഥസാരഥി പിള്ള, അജിത് നായർ എന്നിവർ അഭ്യർഥിച്ചു.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ