ഷിക്കാഗോ ക്നാനായ ഫൊറോനായിൽ വികാരി ഫാ. എബ്രാഹം മുത്തോലത്തിന്റെ ജന്മദിനം ആഘോഷിച്ചു
Monday, November 7, 2016 4:49 AM IST
ഷിക്കാഗോ: ഒക്ടോബർ 23–നു ഞായറാഴ്ച 9.45 നുള്ള വിശുദ്ധ കുർബാനക്കുശേഷം, വടക്കേ അമേരിക്കയിലെ ക്നാനായ സമുദായത്തിന്റെ അഭിമാനവും, പ്രവാസി ക്നാനായ റീജിയണിന്റെ പ്രഥമ വികാരി ജനറാളും, ഗ്രന്ഥകർത്താവും,നേതൃത്വപാടവവും, ദീർഘവീക്ഷണവും ഉള്ള ഷിക്കാഗോ സേക്രഡ് ഹാർട്ട്ഫൊറോനായുടെ സ്വന്തം വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ ജന്മദിനം ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു. പ്രവാസി ക്നാനായക്കാരുടെ ആധ്യാത്മീക വളർച്ചയിൽ, നിർണ്ണായക പങ്ക് വഹിച്ച മുത്തോലത്തച്ചന്റെ വിലമതിക്കാനാവാത്ത സേവനങ്ങളെ അനുസ്മരിച്ചുകൊണ്ട്, ഫൊറോനാ എക്സിക്യൂട്ടീവിന്റെ നേത്യുത്വത്തിൽ എല്ലാ ഇടവാംഗങ്ങളോടൊത്ത് ആഹ്ലാദപൂർവം കേക്ക് മുറിച്ചാണ് ജന്മദിനം ആഘോഷിച്ചത്.

തുടർന്നു മുത്തോലത്തച്ചൻ നൽകിയ സന്ദേശത്തിൽ, ജന്മദിനം സ്രഷ്‌ടാവായ ദൈവത്തേയും, മാതാപിതാക്കളേയും, ഗോഡ് പേരന്റ്സിനേയും നന്ദിപൂർവം അനുസ്മരിക്കേണ്ട ദിനമാണെന്നും, പരിശുദ്ധമായ ഈ ദിവ്യബലിയിൽ അവരേയും, അച്ചന്റെ ഇപ്പോഴത്തെ കുടുംബാംഗങ്ങളായ എല്ലാ ഇടവകക്കാർക്കുംവേണ്ടിയും പ്രത്യേകം പ്രാർത്ഥിച്ചെന്നും, ചർച്ച് എക്സിക്യൂട്ടീവും, ഇടവകാംഗങ്ങളും ചെയ്യുന്ന എല്ലാ സഹകരണങ്ങൾക്കും പ്രത്യേകം നന്ദി പറയുകയും ചെയ്തു.

റിപ്പോർട്ട്: ബിനോയി കിഴക്കനടി