രാജാ കൃഷ്ണമൂർത്തിയും അമേരിക്കൻ കോൺഗ്രസിലേക്ക്
Wednesday, November 9, 2016 6:38 AM IST
വാഷിംഗ്ടൺ: ഇന്തോ —അമേരിക്കൻ ഡെമോക്രാറ്റിക്ക് സ്ഥാനാർഥി രാജാ കൃഷ്ണമൂർത്തി യുഎസ് കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇല്ലിനോയിസിൽ നിന്നുമാണ് കൃഷ്ണമൂർത്തി തെരഞ്ഞെടുക്കപ്പെട്ടത്. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡിസിയാനിയെയാണ് കൃഷ്ണമൂർത്തി തോൽപ്പിച്ചത്.

ഡൽഹിയിൽ ജനിച്ച 43കാരനായ കൃഷ്ണമൂർത്തി ഷിക്കാഗോയെ പ്രതിനിധികരിച്ചാണ് മത്സരിച്ചത്. ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ ചെന്നൈ സ്വദേശികളാണ്.