വേൾഡ് അയ്യപ്പ സേവ ട്രസ്റ്റിന്റെ കലാ സന്ധ്യ നവംബർ 13ന്
Thursday, November 10, 2016 8:52 AM IST
ന്യൂയോർക്ക്: വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റ് കലാ സന്ധ്യ ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്‌ഞാന തപസ്വി ഉദ്ഘാടനം ചെയ്യും.

നവംബർ 13ന് (ഞായർ) നടക്കുന്ന കലാവിരുന്ന് എല്ലാ മത വിഭാഗത്തിൽപ്പെട്ടവർക്കും ആസ്വദിക്കാവുന്ന തരത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. മാനവികത, ആത്മീയത, ഭാരതീയ ആധ്യാത്മിക ചിന്തയുടെ അടിസ്‌ഥാനമായ ‘മാതാ പിതാ ഗുരു ദൈവം’ എന്ന ആശയത്തിന്റെ ആഴങ്ങളിലേക്ക് തുടങ്ങിയ വിഷയങ്ങളിൽ സ്വാമി സംസാരിക്കും.

സ്വാമി ഗുരുരത്നം ജ്‌ഞാന തപസ്വി നടത്തുന്ന നാലാമത്തെ അമേരിക്കൻ സന്ദർശനമാണിത്. പ്രവാസി വിഷയങ്ങളിൽ സജീവമായി പ്രതികരിക്കുന്ന സ്വാമിയുടെ അമേരിക്കൻ സന്ദർശനം അമേരിക്കൻ മലയാളികൾക്ക് ഒരു നവ്യാനുഭവമായിരിക്കുമെന്ന് വേൾഡ് അയ്യപ്പ സേവാ പ്രെസിഡന്റ്റ് പാർഥസാരഥി പിള്ള അഭിപ്രയപ്പെട്ടു.

അമേരിക്കയിൽ വെസ്റ്റ് ചെസ്റ്ററിൽ അയ്യപ്പ സ്വാമിയുടെ പേരിൽ ക്ഷേത്രനിർമാണത്തിനുവേണ്ട ഫണ്ട് സമാഹരണത്തിനായി നടത്തുന്ന ഈ കലാ സന്ധ്യയിൽ ഷിക്കാഗോ ശ്രുതിലതയുടെ ഭക്‌തി ഗാനമേളയും ‘ഗാന്ധാരി’ എന്ന ഡാൻസ് ഡ്രാമയും 13ന് (ഞായർ) വൈകുന്നേരം (252 ടീൗിറ്ശലം അ്ല, ണവശലേ ജഹമശിെ, ചഥ) അരങ്ങേറും.

എല്ലാവരുടെയും സഹകരണം ഡയറക്ടർ ഗണേഷ് നായർ, അസോസിയേറ്റ് ഡയറക്ടർ മനോജ് നമ്പൂതിരി, നിർമാതാക്കളായ പദ്മജാ പ്രേമം, മാധവൻ നായർ, ഗാനരചയിതാക്കളായ പാർഥസാരഥി പിള്ള, അജിത് നായർ, സംഗീത സംവിധാനം നിർവഹിച്ച ജയരാജ് നാരായൺ, ക്ഷേത്ര ട്രഷറർ ശ്രീകുമാർ ഉണ്ണിത്താൻ എന്നിവർ അഭ്യർഥിച്ചു.