ന്യൂയോർക്കിൽ ക്നാനായ ഇടവക വാർഷികവും കരുണവർഷ സമാപനവും
Saturday, November 12, 2016 5:23 AM IST
ന്യൂയോർക്ക് : സെന്റ് സ്റ്റീഫൻ ക്നാനായ കത്തോലിക്ക ഫൊറോനാ പള്ളിയിൽ അഞ്ചാമത് വാർഷികവും ഇയർ ഓഫ് മേഴ്സി സമാപനവും ആചരിക്കുന്നു. നവംബർ 19–നു വൈകുനേരം അഞ്ചിനു തിരുകർമ്മങ്ങൾ ആരംഭിക്കുന്നു. തുടർന്നു പള്ളിയോടു ചേർന്നുള്ള ഗ്രൗണ്ടിൽ ജപമാല ചൊല്ലുന്നു. തുടർന്നു ഇടവകയിലെ കുട്ടികളുടേയും മുതിർന്നവരുടേയും കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. പിറ്റേദിവസം രാവിലെ പതിവുപോലെ വിശുദ്ധ കുർബാനയും സമാപനവും. ഇടവകയിൽ വേദപാഠം പഠിക്കുന്ന കുട്ടികളുടെ കലാപരിപാടികളുടെ ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. റോക്ലാൻഡ് ക്നാനായ മിഷൻ ഡയറക്ടർ ഫാ. ഡോ. ജോസ് ആദോപ്പള്ളി മുഖ്യാഥിതി ആയിരിക്കും. പരിപാടികൾക്കു വികാരി ഫാ. ജോസ് തറക്കൽ, ജോസ് കോരകുടിലിൽ, ലിസി വട്ടക്കളം, തങ്കച്ചൻ നെടുംതൊട്ടി, മാത്യു വട്ടക്കളം, ജയിംസ് നികത്തിൽ, സിറിൽ ഇലക്കാട്ടു തുടങ്ങിയവർ നേതൃത്വം നൽകും.

റിപ്പോർട്ട്: സബു തടിപ്പുഴ