നോർത്ത് കരോലിന മാർത്തോമാ ഇടവകയുടെ മദ്ബഹ സമർപ്പണ ശുശ്രൂഷയും ആദ്യകുർബാന ശുശ്രൂഷയും
Saturday, November 12, 2016 5:23 AM IST
നോർത്ത് കരോലിന: മാർത്തോമാ ഇടവകയുടെ മദ്ബഹ സമർപ്പണ ശുശ്രൂഷയും ആദ്യകുർബാന ശുശ്രൂഷയും നവംബർ മാസം ആറാം തീയതി അഭിവന്ദ്യ ഐസക് മാർ ഫിലോക്സിനോസ് എപ്പിസ്കോപ്പയുടെ കാർമികത്വത്തിൽ നടന്നു. 2014 ഒക്ടോബർ മാസം 12 –നു അഭിവന്ദ്യ ജോസഫ് മാർത്തോമ്മാ മെത്രപൊലീത്ത അനുഗ്രഹിച്ച ദേവാലയം 2014 ഡിസംബർ മാസം 18 –നാണ് സ്വന്തമാക്കിയത്.

കെവിൻ ഫിലിപ്പ്, മൈക്കിൾ മാത്യു, സാറ ഡാനിയേൽ, ആമി ചെറിയാൻ എന്നിവർ തിരുമേനിയിൽ നിന്നും ആദ്യകുർബാന കൈകൊണ്ടു. സൺഡേ സ്കൂൾ ബൈബിൾ ക്വിസ് വിജയികൾക്കായുള്ള സമ്മാനങ്ങൾ അഭിവന്ദ്യ തിരുമേനിയിൽ നിന്നും വിദ്യാർത്ഥികൾ സ്വീകരിച്ചു. ഇടവക കൊയർ പുറത്തിറക്കുന്ന സി.ഡി ‘മിന്നും താരകം’ തിരുമേനി പ്രകാശനം ചെയ്തു. സി.ഡിയുടെ മ്യൂസിക് വർഗീസ് ജോണും, റെക്കോർഡിഗ് റോണി ഡാനിയേലുമാണ് നിർവഹിച്ചിരിക്കുന്നത് . ഇടവക വികാരി റവ അനിൽ ടി തോമസ് ഇടവകയുടെ പ്രവർത്തനങ്ങൾക്കു ശക്‌തമായ നേതൃത്വം നൽകിവരുന്നു. ഇടവകയ്ക്ക് വേണ്ടി സെക്രട്ടറി ബോബി മാത്യൂസ് സ്വാഗതവും വൈസ് പ്രസിഡന്റ് രാജൻ മാത്യു നന്ദിയും പ്രകാശിപ്പിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം