മാധ്യമ പുരസ്കാര സമ്മേളനം വൻ വിജയമാക്കും: ഡാളസ് ഐപിസിഎൻഎ
Monday, November 14, 2016 6:47 AM IST
ഡാളസ്: ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിൽ നവംബർ 19 ന് നടക്കുന്ന മാധ്യമശ്രീ പുരസ്കാര സമ്മേളനം വൻ വിജയമാക്കുന്നതിനുളള പ്രവർത്തനങ്ങൾക്ക് പിന്തുണയും സഹകരണവും നൽകുന്നതിന് ഡാളസ് ഐപിസിഎൻഎ യൂണിറ്റ് തീരുമാനിച്ചു.

നവംബർ 11ന് ചാപ്റ്റർ പ്രസിഡന്റ് ബിജിലി ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി, ഹൂസ്റ്റൺ സമ്മേളനത്തിന് പരമാവധി അംഗങ്ങളെ പങ്കെടുപ്പിക്കുന്നതിനുളള ക്രമീകരണങ്ങൾ ചർച്ച ചെയ്തു. 2017 ലെ ഐപിസിഎൻഎ നാഷണൽ കോൺഫറൻസ് ഡാളസ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തണമെന്ന് നാഷണൽ കമ്മിറ്റിയോട് ആവശ്യപ്പെടുന്ന പ്രമേയം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിച്ചു. സമ്മേളനത്തിന്റെ വിശദാംശങ്ങൾ നാഷണൽ ജോ. സെക്രട്ടറി പി.പി. ചെറിയാൻ യോഗത്തിൽ വിശദീകരിച്ചു. യൂണിറ്റ് സെക്രട്ടറി മാർട്ടിൻ വിലങ്ങോലിൽ, വൈസ് പ്രസിഡന്റ് ടി.സി. ചാക്കോ, എബ്രഹാം തെക്കേമുറി, സിജു ജോർജ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.