ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിൽ പാരിഷ് ഡേ ആഘോഷിച്ചു
Tuesday, November 15, 2016 2:35 AM IST
ഡിട്രോയിറ്റ്: ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ ഒക്ടോബർ 9ാം തീയതി ഇടവകദിനം ആഘോഷിച്ചു. ദിവ്യകാരുണ്യാരാധനയും, കൊന്തപത്തിന്റെ അവസാന ദിവസ ആചരണവും നടത്തപ്പെട്ടു. റാഫേലച്ചൻ, ഡോമിനിക്കച്ചൻ, പത്രോസച്ചൻ, ചക്കിയാൻ ജോയിയച്ചൻ എന്നിവർ പാരിഷ് ഡേയിൽ സംബന്ധിച്ചു. പ്രോഗ്രാം കോർഡിനേറ്റർ സിമി തൈമാലിൽ സ്വാഗതം ആശംസിച്ചുകൊണ്ട് കലാസന്ധ്യക്ക് തുടക്കം കുറിച്ചു. സിമി തൈമാലിൽ, ഏയ്ഞ്ചൽ തൈമാലിൽ, അനു മൂലക്കാട്ട് എന്നിവർ പരിശീലിപ്പിച്ചൊരുക്കിയ സൺഡേ സ്കൂൾ വിദ്യാർത്ഥികളുടെ കലാപരിപാടികൾ വളരെ മനോഹരമായിരുന്നു. ഇടവകയിലെ കൂടാരയോഗങ്ങളെ പ്രതിനിധീകരിച്ച് പ്രസിഡന്റുമാരായ സജി മരങ്ങാട്ടിൽ, ഫിലിപ്സൺ താന്നിച്ചുവട്ടിൽ, ഡേവിഡ് എരുമത്തറ, ജോയി വെട്ടിക്കാട്ട് എന്നിവർ റിപ്പോർട്ടുകൾ വായിച്ചു.



കണ്ണച്ചാൻപറമ്പിൽ കുടുംബം ദേവാലയത്തിനു സമർപ്പിച്ച വെള്ളിക്കുരിശിന്റെ വെഞ്ചരിപ്പു കർമ്മം തിരുക്കർമ്മങ്ങളോടനുബന്ധിച്ചു നടത്തുകയുണ്ടായി. ദേവാലയത്തിന്റെ സെക്രട്ടറിയായ ജെയിസ് കണ്ണച്ചാൻപറമ്പിൽ മിഷിഗണിലേക്കുളള ക്നാനായ കുടിയേറ്റം മുതൽ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിന്റെ സ്‌ഥാപനവും നാൾ വരെയുള്ള തിരുസഭയോടു ചേർന്നുള്ള പ്രവർത്തന ചരിത്രവും അവതരിപ്പിച്ചു. സൺഡേ സ്കൂൾ ഡിആർഇ ബിജു തേക്കിലക്കാട്ടിൽ റിപ്പോർട്ട് വായിച്ചു. പ്രശസ്ത വിജയം കൈവരിച്ച സൺഡേ സ്കൂൾ വിദ്യാർത്ഥികൾക്കു സർട്ടിഫിക്കറ്റുകൾ നൽകി. ലീജിയൻ ഓഫ് മേരി സംഘടനയ്ക്കു വേണ്ടി പ്രസിഡന്റ് ട്രില്ലി കക്കാട്ടിലും, മിഷൻ ലീഗിനു വേണ്ടി പ്രസിഡന്റ് ബഞ്ചമിൻ തെക്കനാട്ടും റിപ്പോർട്ടുകൾ വായിച്ചു. ബഹു. ഫിലിപ്പച്ചന്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങളിൽ നിന്ന് ചിലരെ തിരഞ്ഞെടുത്ത് പരിശീലിപ്പിച്ചവതരിപ്പിച്ച നാടകം സ്നാപക യോഹന്നാൻ ജനമനസ്സുകളിൽ വളരെ സ്വാധീനംചെലുത്തി. കൈക്കാരന്മാരായ രാജു തൈമാലിലും, ജോയി വെട്ടിക്കാട്ടും പാരിഷ് കൗൺസിലിനൊപ്പം എല്ലാ സജീകരണങ്ങൾക്കും നേതൃത്വം നൽകി. രാമച്ചനാട്ട് ഫിലിപ്പച്ചൻ എല്ലാവർക്കും നന്ദിപറയുകയും തുടർന്നു സ്നേഹവിരുന്നും നടത്തപ്പെട്ടു. ജയിസ് കണ്ണച്ചാൻപറമ്പിൽ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം