വെസ്റ്റ്ചെസ്റ്റർ അയ്യപ്പസ്വാമി ക്ഷേത്രോത്സവവും കലാസന്ധ്യയും സ്വാമി ഗുരുരത്നം ജ്‌ഞാന തപസ്വി ഉദ്ഘാടനം ചെയ്തു
Thursday, November 17, 2016 6:29 AM IST
ന്യൂയോർക്ക്: വെസ്റ്റ്ചെസ്റ്റർ അയ്യപ്പ സ്വാമി ക്ഷേത്രത്തിന്റെ ഒന്നാം ഉത്സവാഘോഷവും കലാസന്ധ്യയും ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്‌ഞാന തപസ്വി ഉത്ഘാടനം ചെയ്തു.

വേൾഡ് അയ്യപ്പ സേവാട്രസ്റ്റ് പ്രസിഡന്റ് പാർത്ഥസാരഥി പിള്ള അധ്യക്ഷനായ പൊതു സമ്മേളനത്തിൽ വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റ് ട്രഷറർ ശ്രീകുമാർ ഉണ്ണിത്താൻ ആമുഖ പ്രസംഗവും സെക്രട്ടറി പദ്മജ പ്രേം സ്വാഗതം അശംസിക്കുകയും ചെയ്തു. മാധവൻ നായർ, ഡോ. പ്രഭാ കൃഷ്ണൻ, ഡോ. സുവർണ നായർ എന്നിവർ വിശിഷ്‌ടതികളെ സദസിനു പരിചയപ്പെടുത്തി.

ചടങ്ങിൽ വിശിഷ്‌ട അഥിതികളായി ബീന മേനോൻ , രാം പോറ്റി , ബ്രഹ്മശ്രീ സതീഷ് ശർമ്മ, ഫൊക്കാന ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് , ഫോമാ റീജിയണൽ പ്രെസിഡന്റ് പ്രദീപ് നായർ , ഫൊക്കാന ചെയർമാൻ പോൾ കറുകപ്പിള്ളിൽ, വൈസ് പ്രസിഡെന്റ് ജോയ് ഇട്ടൻ, നായർ ബെനവലന്റ് അസോസിയേഷൻ പ്രസിഡന്റ് ശോഭ കറുവക്കാട്ട്, ചെയർമാൻ ഗോപിനാഥ് കുറുപ്പ് ,മഹിമ പ്രസിഡന്റ് ഉണ്ണി ഇളവൻമഠം, സെക്രട്ടറി ശബരിനാഥ് നായർ , കീൻ ചെയർമാൻ പ്രീത നമ്പ്യാർ , ഫൊക്കാന മുൻ സെക്രട്ടറി വിനോദ് കെ ആർകെ, ശ്രീ നാരായണ അസോസിയേഷൻ ചെയർമാൻ സഹൃദയൻ ഗോപാലൻ , ശ്രീനാരായണ അസോസിയേഷൻ സെക്രട്ടറി സഞ്ജീവ് ചേന്നാട്ട് , കെഎച്ച്എൻഎ ചെയർമാൻ ഷിബു ദിവാകരൻ , ജോയിന്റ് സെക്രട്ടറി കൃഷ്ണ രാജ്, പ്രവാസി ടിവി ഡയറക്ടർ സുനിൽ ട്രൈസ്റ്റാർ എന്നിവർ അനുഹ്രശിസുകൾ അർപ്പിച്ചു.



അമേരിക്കയിൽ വെസ്റ്റ് ചെസ്റ്ററിൽ അയ്യപ്പ സ്വാമിയുടെ പേരിലുള്ള ആദ്യത്തെ ക്ഷേത്രം നിർമിക്കാൻ വേണ്ടിയുള്ള ഫണ്ട് സമാഹരണത്തിനായി നടത്തിയ ഈ കലാസന്ധ്യയിൽ ഷിക്കാഗോ ശ്രുതിലതയുടെ ഭക്‌തി ഗാനമേളയും ‘ഗാന്ധാരി’ എന്ന ഡാൻസ് ഡ്രാമയും അരങ്ങേറയുകയുണ്ടായി. ഈ കലാവിരുന്ന് എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി.

അഭിനേതാക്കളായി രംഗത്തു എത്തിയ പാർഥസാരഥി പിള്ള, ഡോ.സുനിതാ നായർ, വത്സാ തോപ്പിൽ ,ഡോ. വത്സ മാധവ്,കോട്ടയം ബാലുമേനോൻ,ഹരിലാൽ നായർ, കിരൺ പിള്ള, ശ്രീപ്രവീൺ,സൗമ്യ പ്രജീഷ്, രാധാ നായർ, അജിത് നായർ, ജയപ്രകാശ് നായർ, രാജി അപ്പുകുട്ടൻ പിള്ള, പ്രേമ ഐർ,ജനാദ്ധനൻ തോപ്പിൽ, മഞ്ജു സുരേഷ് ,ശൈലജാ നായർ , ചന്ദ്രൻ പുതിയ വീട്ടിൽ, ദേവിക നായർ, ഡോ. രാമൻ പ്രേമചന്ദ്രൻ,കൊച്ചുണ്ണി ഇളവൻമഠം,നിഷാ പ്രവീൺ ,ഹേമാ ശർമ്മ,വാണി നായർ , സൗമ്യ ഗൗരി നായർ എന്നിവർ പ്രേക്ഷകരുടെ മുക്‌തകണ്ഠം പ്രശംസ പിടിച്ചുപറ്റി . ടെക്നിഷ്യൻ മാരായ പ്രവർത്തിച്ച ഷാജൻ ജോർജ് , സുരേഷ് പണിക്കർ , സന്തോഷ് നായർ , രവീന്ദ്രൻ നായർ , സുധാകരൻ പിള്ളൈ , രാജൻ നായർ , ഗോപിക്കുട്ടൻ നായർ , സഹസംവിധായകൻ ആയി പ്രവർത്തിച്ച മനോജ് വാസുദേവൻ നമ്പൂതിരി , സംവിധായകൻ ആയി പ്രവർത്തിച്ച ഗണേഷ് നായർ , ഫണ്ട് റൈസിംഗ് കോർഡിനേറ്റർ ആയി പ്രവർത്തിച്ച തങ്കമണി പിള്ള , ബാങ്ക്വറ്റ് ചുമതല ഏറ്റെടുത്തു പ്രവർത്തിച്ച രുഗ്മിണി നായർ , വിജയമ്മ നായർ , ശ്യാമള ചന്ദ്രൻ , ലളിത രാധാകൃഷ്ണൻ , കലാ പരിപാടികളുടെ വസ്ത്ര അലങ്കാരം നിർവഹിച്ച ശൈലജ നായർ , പിആർഒ ആയി പ്രവ്രർത്തിച്ച ഡോക്ടർ പ്രഭാ കൃഷ്ണൻ എന്നിവരെ സദസ് ഒന്നടക്കം അഭിനന്ദിച്ചു.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ