ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ക്രിസ്മസ് ആഘോഷങ്ങൾ ഡിസംബർ മൂന്നിന്
Tuesday, November 22, 2016 2:35 AM IST
ഡിട്രോയിറ്റ്: മിഷിഗൺ സംസ്‌ഥാനത്തിലെ ഏറ്റവും വലിയ മലയാളി സംസ്കാരിക സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ഈവർഷത്തെ ക്രിസ്മസ് ആഘോഷം ഡിസംബർ മൂന്നാം തീയതി നടത്തുമെന്ന് പ്രസിഡന്റ് സൈജൻ കണിയോടിക്കൽ, സെക്രട്ടറി നോബിൾ തോമസ്, ട്രഷറർ പ്രിൻസ് ഏബ്രഹാം എന്നിവർ അറിയിച്ചു. സൗത്ത് ഫീൽഡിലുള്ള സാൻതോം ഓഡിറ്റോറിയത്തിൽ വച്ചായിരിക്കും പരിപാടികൾ നടക്കുക. സെന്റ് തോമസ് സീറോ മലബാർ പള്ളി വികാരി റൈറ്റ് റവ. റോയി മൂലേച്ചാലിൽ സന്ദേശം നൽകും.

ഡിഎംഎ ജിംഗിൾ –ൻ മിംഗിൾ എന്നു പേരിട്ടിരിക്കുന്ന പരിപാടിക്ക് ചുക്കാൻ പിടിക്കുന്നത് അഭിലാഷ് പോൾ ആണ്. അദ്ദേഹത്തിന്റെ കീഴിൽ സുശക്‌തമായ ഒരു കമ്മിറ്റി പരിപാടികളുടെ നടത്തിപ്പിനായി അഹോരാത്രം പ്രവർത്തിച്ചുവരുന്നു. ഡിഎംഎയുടെ ഈവർഷത്തെ ക്രിസ്മസ് ആഘോഷം പുതുമയാർന്ന കലാപരിപാടികൾ കൊണ്ടും, വിഭവസമൃദ്ധമായ സദ്യകൊണ്ടും മുൻ വർഷങ്ങളിലേതിനേക്കാൾ ആസ്വാദ്യകരമായിരിക്കുമെന്ന് അഭിലാഷ് പോൾ പറഞ്ഞു. നാടൻ കരോളും, ക്രിസ്മസ് അപ്പൂപ്പനും, കരോൾ ഗാനങ്ങളും, സ്കിറ്റുകളും, നൃത്തങ്ങളും, പാട്ടുകളുമൊക്കെയായി ഒരു വൻ ആഘോഷം തന്നെയാണ് ഡിഎംഎ ഡിസംബർ മൂന്നാം തീയതി ശനിയാഴ്ച വൈകിട്ട് 6.30–ന് ഒരുക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്: അഭിലാഷ് പോൾ (248 252 6230), സൈജൻ കണിയോടിക്കൽ (248 925 7769), നോബിൾ തോമസ് (586 770 8959), പ്രിൻസ് ഏബ്രഹാം (248 497 0797), ജിജി പോൾ (586 489 3852), ശാലിനി ജയപ്രകാശ് (248 345 1494), സുര്യ ഗിരീഷ് (248 630 5824). തോമസ് കർത്തനാൾ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം