പ്രകാശനും കുടുംബത്തിനും തണലായി കേരള സമാജം ഓഫ് സ്റ്റാറ്റൻഐലൻഡ്
Sunday, November 27, 2016 3:19 AM IST
ന്യൂയോർക്ക്: പത്തനാപുരത്തെ പൂവൻകുളഞ്ഞി എന്ന ഗ്രാമത്തിലെ പ്രകാശന്റെ കുടുംബത്തിനു കേരള സമാജം ഓഫ് സ്റ്റാറ്റൻഐലൻഡ് വീടു വച്ചു നൽകി. ഇവരുടെ ഭാഗ്യ ലക്ഷ്മി പത്താംക്ലാസ് പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും എ+ നേടിയിരുന്നു.

പ്രസിഡന്റ് മാണി ചാക്കോയുടെ നേതൃത്വത്തിൽ തുടങ്ങിയ മേൽക്കൂര പദ്ധതിയിൽ
പ്രൊജക്ട് ചെയർമാൻ ആയി ബിനോയ് തോമസ് കോർഡിനേറ്റേഴ്സ് ആയി ജേക്കബ് ചാക്കോ കൊച്ചുമ്മൻ കാമ്പിയിൽ തോമസ് ജോൺ എന്നിവരെ തിരഞ്ഞെടുത്തിരുന്നു. ട്രഷറർ വിജി എബ്രഹാം മേൽക്കൂര പ്രോജക്ടിന്റെ നേടുംതൂണായി പ്രവർത്തിച്ചു. കേരളത്തിൽ പ്രൊജക്റ്റ് സൂപ്പർവൈസർ ആയ തോമസ് ഏബ്രഹാമിന്റെയും ജോസിന്റെയും അകമഴിഞ്ഞ പ്രവർത്തനങ്ങൾ കൊണ്ട്ചുരുങ്ങിയ കാലയളവിൽ വിജയകരമായ രീതിയിൽ ഒരു ഭവനം നിർമിച്ചു നല്കാൻ
കേരള സമാജം ഓഫ് സ്റ്റാറ്റൻഐലൻഡിനു സാധിച്ചു.



ഫണ്ട് റൈസിംഗ് ചെയർമാനായ മോഹൻ തോമസ്, ട്രെഷറർ വിജി എബ്രഹാം സെക്രട്ടറി ജൂലി ബിനോയ് എന്നിവരുടെ നിസ്വാർത്ഥമായ പരിശ്രമത്തിന്റെ ഫലമായി ഫണ്ട് റൈസിംഗ് പ്രോഗ്രാം ‘വൈശാഖസന്ധ്യ’ ഗംഭീര വിജയമായി. അകമഴിഞ്ഞ് കേരള സമാജത്തിന്റെ മേൽക്കൂര പ്രോജെക്ടിനെ സഹായിച്ച എല്ലാ നല്ല മനസുകൾക്കും അഭിമാനമായി 2016 ഒക്ടോബർ 22 നു കേരള സമാജത്തിന്റെ പ്രസിഡന്റ് മാണി ചാക്കോ, മേൽക്കൂര പ്രൊജക്റ്റ് ചെയർമാൻ ബിനോയ് തോമസ്, സെക്രട്ടറി ജൂലി ബിനോയ് പ്രൊജക്റ്റ് സൂപ്പർവൈസർ എബ്രഹാം തോമസ് എന്നിവരുടെ സാന്നിധ്യത്തിൽ പ്രകാശനും കുടുംബത്തിനും സമർപ്പിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം