കാട്ടുതീ: യുഎസിൽ ഏഴു മരണം
Friday, December 2, 2016 2:37 AM IST
വാഷിംഗ്ടൺഡിസി: യുഎസിലെ ടെന്നിസി സംസ്ഥാനത്തു കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം ഏഴായി. തിങ്കളാഴ്ച ആരംഭിച്ച തീ ഇതുവരെ പൂർണമായി അണയ്ക്കാനായിട്ടില്ല.15700 ഏക്കർ കത്തിനശിച്ചു.

700 കെട്ടിടങ്ങൾക്കു കേടുപാടു പറ്റി. നിരവധി പേരെ ഒഴിപ്പിച്ചുമാറ്റിയെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.