ഫാമിലി നെറ്റും ക്രിസ്മസ് ന്യൂഇയർ ആഘോഷവും 18 ന്
Thursday, December 8, 2016 8:18 AM IST
ന്യൂയോർക്ക്: ന്യൂയോർക്കിലെ പ്രബല മലയാളി സംഘടനായ യോങ്കേഴ്സ് മലയാളി അസോസിയേഷൻ മെഗാ ഫാമിലി നൈറ്റ് സംഘടിപ്പിക്കുന്നു.

ഡിസംബർ 18 ന് വൈകുന്നേരം 5.30 ന് റോയൽ പാലസിൽ അരങ്ങേറുന്ന പരിപാടികൾക്ക് ഫോമാ കമ്മിറ്റിയിലെ പ്രമുഖർക്കൊപ്പം വൈഎംഎയുടെ മുൻകാല നേതാക്കളും പങ്കെടുക്കും.

ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന തെന്നിന്ത്യൻ സൂപ്പർതാരം മാന്യ വെബ്സൈറ്റ് സമർപ്പണം നടത്തും. നാട്ടിയമുദ്രഅണിയിച്ചൊരുക്കുന്ന നൃത്തസന്ധ്യ, ജെസ്മോനും ശാലിനിയും അവതരിപ്പിക്കുന്ന ഗാനമേള, കുട്ടികൾക്കായി ഫെയിസ് പെയിന്റിംഗ്, ഹെന്ന റ്റാറ്റൂ എന്നിവ പരിപാടിയുടെ ഭാഗമായിരിക്കും. പരിപാടിയിൽ സാമൂഹിക സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ചു പ്രമുഖ നേതാക്കൾ പങ്കെടുക്കും.

റിപ്പോർട്ട്: വിനോദ് കൊണ്ടൂർ ഡേവിഡ്