സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിക്ക് പുതിയ ഭാരവാഹികൾ
Friday, December 9, 2016 2:54 AM IST
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ, നവംബർ 27–നു ഞായറാഴ്ച രാവിലെ 9.45 നുള്ള വിശുദ്ധ കുർബാനക്കുശേഷം ഭക്‌തസംഘടനയായ സെന്റ് വിൻസെന്റ് ഡി പോളിന്റെ യോഗം വികാരി റവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ അധ്യക്ഷതയിൽ ചേർന്നു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ ദശാബ്ദിവർഷത്തിൽ, പുതിയ ഭാരവാഹികളായി പ്രസിഡന്റ് ബിനോയി കിഴക്കനടി, വൈസ് പ്രസിഡന്റ് കുഞ്ഞുമോൻ നെടിയകാല, സെക്രട്ടറി ഫിലിപ്പ് കണ്ണോത്തറ, ജോയിന്റ് സെക്രട്ടറി തങ്കമ്മ നെടിയകാലായിൽ, ട്രഷറർ ജെയ്മോൻ പടിഞ്ഞാറേൽ, പാരീഷ് കൗൺസിൽ അംഗം മാത്യു ഇടിയാലിൽ എന്നിവരെ തിരഞ്ഞെടുത്തു. സെക്രട്ടറി ബിനോയി കിഴക്കനടി അവതരിപ്പിച്ച റിപ്പോർട്ട് യോഗം പാസാക്കി. കഴിഞ്ഞ രണ്ടുവർഷത്തെ പ്രവർത്തനവർഷങ്ങളിൽ സഹകരിച്ച എല്ലാ പ്രവർത്തകർക്കും പ്രത്യേകിച്ച് എക്സിക്യൂട്ടിവിനും പ്രസിഡന്റ് മാത്യു ഇടിയാലി നന്ദി പറഞ്ഞു. തുടർന്നു ഭാരവാഹികളായി തിരഞ്ഞെടുത്തവരെ യോഗം അഭിനന്ദിക്കുകയും, സമാപന പ്രാർത്തനയോടുകൂടി യോഗം സമാപിക്കുകയും ചെയ്തു.