നോർത്ത് സൈഡ് മലയാളി കമ്യൂണിറ്റിയുടെ ക്രിസ്മസ്–പുതുവത്സരാഘോഷം ഏഴിന്
Friday, January 6, 2017 10:20 AM IST
മെൽബൺ: നോർത്ത് സൈഡ് മലയാളി കമ്യൂണിറ്റി ക്ലബിന്റെ ക്രിസ്മസ് പുതുവത്സരാഘോഷം ജനുവരി ഏഴിന് (ശനി) നടക്കും. എപ്പിംഗ് മെമ്മോറിയൽ ഹാളിൽ വൈകുന്നേരം നാലു മുതലാണ് ആഘോഷ പരിപാടികൾ.

ക്ലബിലെ അംഗങ്ങളുടെ നേതൃത്വത്തിൽ കരോൾ ഗാനാലാപനം, സാന്റാ വിസിറ്റ്, ഹൊറർ കോമഡി സ്കിറ്റ്, ഡാൻസ് തുടങ്ങിയ വ്യത്യസ്തങ്ങളായ കലാപരിപാടികൾ ആഘോഷത്തിന്റെ ഭാഗമായിരിക്കും. തുടർന്ന് കുടുംബങ്ങൾ പരസ്പരം ക്രിസ്മസ് സമ്മാനങ്ങൾ കൈമാറും. ക്രിസ്മസ് ഡിന്നറോടെ ആഘോഷ പരിപാടികൾ സമാപിക്കും.

അഘോഷപരിപാടികളിലേക്ക് എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികളായ മെൽവിൻ ഡൊമിനിക്, റോഷൻ സജു എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ