ഹാസ്യ സാഹിത്യകാരൻ ഏബ്രാഹമിനെ ആദരിച്ചു
Friday, January 20, 2017 9:52 AM IST
ഒന്‍റാരിയോ: കനേഡിയൻ മലയാളിയായ എഴുത്തുകാരൻ അലക്സ് ഏബ്രാഹമിനെ ഒന്‍റാരിയോയിലെ ന്യൂ മാർക്കറ്റ് മലയാളികൾ ആദരിച്ചു.കലാസാഹിത്യരംഗത്ത് കഴിഞ്ഞ മുപ്പത് വർഷമായി നൽകിയ സംഭാവനകളെ മാനിച്ചാണ് പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ ചടങ്ങിൽ ആദരിച്ചത്.

ഒന്‍റാരിയോയിലെ പ്രധാനപ്പെട്ട എല്ലാ മലയാളി അസോസിയേഷനുകളിലും തന്േ‍റതായ സംഭാവനകൾ നൽകിയിട്ടുള്ള അലക്സ്, ഒട്ടുമിക്ക മലയാള പ്രസിദ്ധീകരണങ്ങളിലും എഴുതുകയും നിരവധി പ്രസിദ്ധീകരണങ്ങളിൽ എഡിറ്ററായിരുന്നിട്ടുമുണ്ട്. ചിരിയരങ്ങുകളും സാഹിത്യ സെമിനാറുകളും നടത്തുന്നതിന് നേതൃത്വം നൽകാറുള്ള അദ്ദേഹം കൂടുതലായി അറിയപ്പെടുന്നത് ഹാസ്യ സാഹിത്യകാരനായിട്ടാണ്. അദ്ദേഹത്തിന്‍റെ ന്ധഉപ്പുമാങ്ങാക്കുഴി സ്പീക്കിംഗ്’, ന്ധഞാൻ ഒരു ബേബി’, ന്ധശുനകന്‍റെ അങ്കിൾ’ തുടങ്ങിയ നിരവധി നർമകഥകൾ വളരെ പ്രശസ്തമാണ്. കാനഡയിലെ ആദ്യ മലയാള ടെലിവിഷൻ ചാനലായ ന്ധമലയാളശബ്ദ’ത്തിന്‍റെയും ഏക മലയാളം റേഡിയോയായ ന്ധമധുര ഗീതത്തിന്‍റെയും’ ടൈറ്റിൽ സോംഗ് എഴുതിയത് അലക്സ് ആണ് . കനേഡിയൻ മലയാളി അസോസിയേഷന്‍റെ കലാവേദി ചെയർമാൻ ആയിരുന്ന കാലത്താണ് സിഎംഎ ബീറ്റ്സ് എന്ന ഓർക്കെസ്ട്രാ രൂപീകരിച്ചത്. ഉയരങ്ങളിൽ മഹത്വം , ധ്വനി , ആലിംഗനം തുടങ്ങിയ നിരവധി മ്യൂസിക്ക് ആൽബങ്ങളുടെ രചയിതാവുമാണ് അലക്സ് നല്ലൊരു നാടക രചയിതാവ് കൂടിയാണ്. വളരെക്കാലം തോമാശ്ലീഹ ആയും യേശുക്രിസ്തുവായും ടൊറോന്േ‍റാ മലയാളം പള്ളിയിൽ വേഷമിട്ടിട്ടുള്ള അദ്ദേഹം ന്ധസ്വർഗ നരകങ്ങളിൽ’ എന്ന നാടകം എഴുതി അഭിനയിച്ചിട്ടുമുണ്ട്.

തിരുവല്ലയിൽ തെള്ളിയൂർ അങ്ങാടിയിൽ കുടുംബാംഗമായ അലക്സിന്‍റെ ഭാര്യ ലിസി. മക്കൾ: സിബി, സീബാ.

റിപ്പോർട്ട്: ജയ്സണ്‍ മാത്യു