കാൻസാസിൽ ഇന്ത്യൻ എൻജിനിയർ വെടിയേറ്റു മരിച്ചു
Friday, February 24, 2017 7:32 AM IST
കാൻസാസ്: കാൻസാസിൽ ഇന്ത്യൻ-അമേരിക്കൻ ഏവിയേഷൻ എൻജിനിയർ വെടിയേറ്റുമരിച്ചു. ഹൈദരാബാദ് സ്വദേശിയായ ശ്രീനിവാസ് കുച്ചിബോട്ട്ല എന്ന മുപ്പത്തിരണ്ടുകാരനാണ് അക്രമിയുടെ വെടിയേറ്റ് മരിച്ചത്.

ഫെബ്രുവരി 22നാണ് സംഭവം. കാൻസാസ് സിറ്റിയിലെ ബാർ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു ശ്രീനിവാസും സുഹൃത്ത് അലോക് മഡസാനിയും. ഈ സമയം അവിടെയുണ്ടായിരുന്ന അക്രമി യാതൊരു പ്രകോപനവും കൂടാതെ "ഗെറ്റ് ഒൗട്ട് ഓഫ് മൈ കണ്‍ട്രി’ എന്ന് ആക്രോശിച്ചുകൊണ്ട് ഇവർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. വംശീയ വിദ്വേഷമാണ് ഇതിനുപിന്നിലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ സുഹൃത്ത് അലോക് മഡസാനിക്കും തടസം പിടിക്കാനെത്തിയ മറ്റൊരു അമേരിക്കൻ പൗരനും പരിക്കേറ്റിട്ടുണ്ട്. അന്പത്തൊന്നുകാരനായ മുൻ നേവി ഉദ്യോഗസ്ഥനായ അക്രമിയെ 23ന് പുലർച്ചെ പോലീസ് അറസ്റ്റു ചെയ്തു. സംഭവത്തേക്കുറിച്ച് എഫ്ബിഐ അന്വേഷണം ആരംഭിച്ചു.

ശ്രീ​നി​വാ​സ് കു​ച്ചി​ബോ​ട്‌​ല ക​ൻ​സാ​സി​ലെ ഒ​ലാ​തെ​യി​ൽ ഗാ​ർ​മി​ൻ ഹെ​ഡ്ക്വാ​ട്ടേ​ഴ്സി​ൽ ജി​പി​എ​സ് സി​സ്റ്റം​സ് നി​ർ​മി​ക്കു​ന്ന ക​ന്പ​നി​യി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. 2014 ൽ ​ആ​ണ് ശ്രീ​നി​വാ​സ് ഇ​വി​ടെ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. ഭാ​ര്യ സു​ന​യ​ന ദു​മ​ല​യും ഇ​വി​ടെ ഒ​രു ക​ന്പ​നി​യി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​ണ്. സം​ഭ​വം അ​റി​ഞ്ഞ​യു​ട​നെ ഇ​ന്ത്യ​ൻ എം​ബ​സി ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെ ക​ൻ​സാ​സി​ലേ​ക്ക് അ​യ​ച്ചു.

റിപ്പോർട്ട്: പി.പി ചെറിയാൻ