മിൽപാർക്ക് പള്ളിയിൽ തിരുനാൾ ജൂണ്‍ ഒന്പതിന്
Tuesday, April 4, 2017 5:56 AM IST
മെൽബണ്‍: ഓസ്ട്രേലിയയിലെ പാദുവ എന്നറിയപ്പെടുന്ന മിൽപാർക്ക് സെന്‍റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ വിശുദ്ധ അന്തോണീസിന്‍റെ തിരുനാൾ ജൂണ്‍ ഒന്പതിന് ആഘോഷിക്കുന്നു. തിരുനാളിന് ഒരുക്കമായി ഏപ്രിൽ 18 മുതൽ ജൂണ്‍ 13 വരെ എല്ലാ ചൊവ്വാഴ്ചകളിലും വൈകുന്നേരം 6.30 മുതൽ നൊവേനയും ദിവ്യബലിയും ജപമാലയും ഉണ്ടായിരിക്കും.

115 കുടുംബങ്ങളാണ് ഈ വർഷത്തെ തിരുനാൾ ഏറ്റെടുത്തു നടത്തുന്നത്. തിരുനാളിലും നൊവേനയിലും പങ്കെടുത്ത് അനുഗ്രഹിതരാകുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി അസിസ്റ്റന്‍റ് വികാരി ഫാ.ജോർജ് ഫെലിഷ്യസ് അറിയിച്ചു.

പള്ളിയുടെ വിലാസം: സെന്‍റ് ഫ്രാൻസിസ് അസിസി ചർച്ച്, 290 ചൈൽഡ്സ് റോഡ്, മിൽപാർക്ക്

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ