നോർത്ത്സൈഡ് മലയാളി കമ്യൂണിറ്റി ക്ലബിന്‍റെ ഈസ്റ്റർ-വിഷു ആഘോഷം 22 ന്
Tuesday, April 18, 2017 5:50 AM IST
മെൽബണ്‍: നോർത്ത്സൈഡ് മലയാളി കമ്യൂണിറ്റി ക്ലബിന്‍റെ വാർഷിക പൊതുയോഗവും ഈസ്റ്റർ-വിഷു ആഘോഷവും ഏപ്രിൽ 22ന് (ശനി) നടക്കും. വൈകുന്നേരം അഞ്ചു മുതൽ എപ്പിംഗ് മെമ്മോറിയൽ ഹാളിലാണ് പരിപാടി.

കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കലാപരിപാടികളും കുട്ടികൾക്കായി സ്പെല്ലിംഗ് ബീ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.

ക്ലബ് പ്രസിഡന്‍റ് മെൽവിൻ ഡൊമിനിക്കിന്‍റെ അധ്യക്ഷതയിൽ ചേരുന്ന പൊതുയോഗത്തിൽ സെക്രട്ടറി റോഷൻ സജു വാർഷിക റിപ്പോർട്ടും ട്രഷറർ ഷാജി മാത്യു കണക്കുകളും അവതരിപ്പിക്കും. തുടർന്നു പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും. സിജോ കുര്യന്‍റെ നേതൃത്വത്തിലുള്ള റെഡ് ചില്ലീസ് കാറ്ററിംഗ് ഒരുക്കുന്ന ഡിന്നറോടെ ആഘോഷങ്ങൾ സമാപിക്കും.

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ