വുള്ളഗോംഗ് ചാന്പ്യൻസ് ബാഡ്മിന്‍റണ്‍ ടൂർണമെന്‍റ് ജൂണ്‍ 18ന്
Wednesday, May 31, 2017 6:12 AM IST
സിഡ്നി: ഓസ്ട്രേലിയയിലെ തീരദേശ നഗരമായ വുള്ളഗോംഗ് ഇല്ലുവാര കേരള സമാജത്തിന്‍റെ വുള്ളഗോംഗ് ചാന്പ്യൻസ് ബാഡ്മിന്‍റണ്‍ ടൂർണമെന്‍റ് ജൂണ്‍ 18ന് നടക്കും. വുള്ളഗോംഗ് ബീറ്റണ്‍ പാർക്ക് ലിസ്യുർ സെന്‍ററിൽ നടക്കുന്ന ടൂർണമെന്‍റ് ഒക്ലാന്‍റിൽ നടന്ന വേൾഡ് മാസ്റ്റേഴ്സ് ചാന്പ്യൻസ് ഗോൾഡ് മെഡൽ ജേതാവ് ഇഗ്നേഷ്യസ് ഗാൻ (Iggi) ഉദ്ഘാടനം ചെയ്യും.

ടൂർണമെന്‍റിൽ ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 24 ടീമുകൾ മാറ്റുരയ്ക്കും. ജേതാക്കൾക്ക് ഫ്ളക്സി ഫൈനാൻസ് സ്പോണ്‍സർ ചെയ്യുന്ന 501 ഡോളർ കാഷ് അവാർഡും ട്രോഫിയും ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് ഡോ. ശരത് തമാന സ്പോണ്‍ ചെയ്യുന്ന 251 ഡോളർ കാഷ് അവാർഡും ട്രോഫിയും മൂന്നാം സ്ഥാനക്കാർക്ക് Dapto Smile Dental Cetnre സ്പോണ്‍സർ ചെയ്യുന്ന 101 ഡോളർ കാഷ് അവാർഡും ലഭിക്കും.

ടൂർണമെന്‍റിനോടനുബന്ധിച്ച് വുള്ളഗോംഗ് മൾട്ടി കൾച്ചറൽ സൊസൈറ്റി സെക്രട്ടറി Chris Lacy ഇഗിക്ക് സമാജത്തിന്‍റെ മൊമെന്േ‍റാ നൽകി ആദരിക്കും. ടൂർണമെന്‍റിന്‍റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി വരുന്നതായി സംഘാടക സമിതി അറിയിച്ചു.