'ജയറാം ഷോ' അരങ്ങേറുവാൻ ഇനി ഒരുനാൾ കൂടി
Thursday, June 8, 2017 7:07 AM IST
സിഡ്നി: സിഡ്നിയിലെ പ്രവാസി മലയാളികൾ ആവേശപൂർവം കാത്തിരിക്കുന്ന മെഗാ സ്റ്റേജ് ഷോ ന്ധജയറാം ഷോ 2017ന്ധ അരങ്ങിലെത്തുവാൻ ഇനി ഒരു ദിവസം കൂടി. പ്രശസ്ത ചലച്ചിത്രതാരം പത്മശ്രീ ജയറാമിന്‍റെ നേതൃത്വത്തിൽ ഈ വർഷത്തെ ഏറ്റവും മികച്ച സ്റ്റേജ് ഷോ എന്ന വിശേഷണവുമായെത്തുന്ന സ്റ്റേജ് ഷോയിൽ മലയാള ചലച്ചിത്ര ടെലിവിഷൻ മിമിക്സ് രംഗത്തെ പ്രമുഖ താരങ്ങളായ രമേഷ് പിഷാരടി, ആര്യ, വിനോദ് കോവൂർ എന്നിവരെ കൂടാതെ വിരലുകളിലൂടെ മാന്ത്രിക സംഗീതം പൊഴിക്കുന്ന സ്റ്റീഫൻ ദേവസ്സി, തെന്നിന്ത്യൻ താര സുന്ദരി പ്രിയാമണി, പിന്നണി ഗായകരായ ജ്യോത്സന, പ്രദീപ്ബാബു തുടങ്ങി ഇരുപതിൽ കലാകാരൻമാർ അണിനിരക്കും. മികച്ച കോമഡി സ്കിറ്റുകൾ, മിമിക്സ്, നൃത്തശിൽപ്പങ്ങൾ, സംഗീത അവതരണങ്ങൾ തുടങ്ങി വൈവിധ്യമാർന്ന കലാവിരുന്നുകളാണ് ഈ മെഗാ ഷോയിൽ ഒരുക്കിയിരിക്കുന്നത്. സിഡ്നിയിലെ പ്രമുഖ ഇവന്‍റ് ഗ്രൂപ്പായ ഐഒസി ഇവെന്‍റ്സ് അവതരിപ്പിക്കുന്ന സിഡ്നിയിലെ ഷോ മികച്ച ശബ്ദ, വെളിച്ച വിനിസങ്ങളോടെ പ്രശസ്ത ഓഡിറ്റോറിയമായ പെൻറിത് പാന്തേഴ്സിലെ ഇവാൻ തീയേറ്ററിൽ വച്ചാണ് നടക്കുക. ജൂണ്‍ 10 ശനിയാഴ്ച വൈകിട്ട് നടക്കുന്ന പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘടകർ അറിയിച്ചു. പരിമിതമായ ടിക്കറ്റുകൾ മാത്രം അവശഷിക്കുന്നതുകൊണ്ടു ടിക്കറ്റുകൾ ആവശ്യമുള്ളവർ എത്രയും വേഗം 0425219430,0413303809,0416094829 എന്ന നന്പരുകളിൽ ബന്ധപ്പെടേണ്ടതാണ് .

റിപ്പോർട്ട്: ജെയിംസ് ചാക്കോ