പാപ്പുവ ന്യൂഗിനിയയിൽ ശക്തമായ ഭൂചലനം
Saturday, March 4, 2017 4:24 AM IST
പോർട് മോറിസ്ബി: പാപ്പുവ ന്യൂഗിനിയയിൽ ശക്തമായ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. യുഎസ് ജിയോളജിക്കൽ സർവേയാണ് ഇതു സംബന്ധിച്ച വിവരം പുറത്തു വിട്ടത്. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.