പ്രവാസി എക്സ്പ്രസ് 2017 അവാർഡുകൾ വിതരണം ചെയ്തു
Tuesday, August 8, 2017 1:28 AM IST
സിംഗപ്പൂർ: സിംഗപ്പൂർ പ്രവാസി എക്സ്പ്രസ് ഈ വർഷത്തെ അവാർഡുകൾ സിംഗപ്പൂർ ഹോളിഡെയിൽ നടന്ന ചടങ്ങിൽ കേരള സാംസ്കാരികനിയമ വകുപ്പ് മന്ത്രി എ.കെ ബാലൻ വിതരണം ചെയ്തു. പ്രവാസി എക്സ്പ്രസ് ചീഫ് എഡിറ്റർ രാജേഷ് കുമാർ അധ്യക്ഷത വഹിച്ചു. അറുപതാം വർഷം ആഘോഷിക്കുന്ന സിംഗപ്പൂർ കൈരളി കലാ നിലയത്തിന്‍റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ ചടങ്ങിൽ മന്ത്രി ഉദ്ഘാടനം ചെയ്തു.

സിനിമാരംഗത്തെ ദീർഘകാല പ്രവർത്തനങ്ങൾ കണക്കിലെടുത്ത് നടൻ മധു 'പ്രവാസി എക്സ്പ്രസ് ലൈഫ് ടൈം അച്ചീവ്മെന്‍റ്' അവാർഡിന് അർഹനായി. കായികരംഗത്തെ പ്രവർത്തനങ്ങൾക്ക് ഫുട്ബോൾ താരം ഐഎം വിജയൻ 'ലൈഫ് ടൈം സ്പോർട്സ് എക്സല്ലൻസ്' അവാർഡിന് അർഹനായി.


ദുബായ് വ്യവസായി സോഹൻ റോയ് ന്ധമലയാളിരത്ന, സിംഗപ്പൂർ വ്യവസായി, സിനർജി ഗ്രൂപ്പ് ചെയർമാൻ ക്യാപ്ടൻ രാജേഷ് ഉണ്ണി ബിസിനസ് എക്സല്ലൻസ്, യുവവായനക്കാരുടെ ഇടയിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ സിനിമാതാരം രജീഷ വിജയൻ യൂത്ത് ഐകോണ്‍ അവാർഡ്, സിനിമാതാരം വിനു മോഹൻ 'ഫിലിം ക്രിട്ടിക് അവാർഡ്' എന്നിവയ്ക്ക് അർഹരായി.

സിംഗപ്പൂരിൽ നിന്നുള്ള കവി ഡി സുധീരൻ (സാഹിത്യ പുരസ്കാരം), ശാന്താ രതി (ഡാൻസ് ഐകോണ്‍ ഓഫ് സിംഗപൂർ), സംഗീതാ നന്പ്യാർ (സ്ത്രീ ശാക്തീകരണത്തിനുള്ള പുരസ്കാരം), മാലിക ഗിരീഷ് പണിക്കർ (പെർഫോർമിംഗ് ആർട്സ്), ഡോ. അനിതദേവി പിള്ള (ഗവേഷണ സാഹിത്യം), ദേവയാനി (പൊതു പ്രവർത്തനം), ഡോ വിപി നായർ (ആതുര സേവനം), ശില്പ കൃഷ്ണൻ ശുക്ല (വുമണ്‍ അച്ചീവർ) അരുണ്‍ സുന്ദർ (ഇൻഫോർമേഷൻ ടെക്നോളജി), പ്രജിത്ത് മാണിക്കോത്ത് (യംഗ് അച്ചീവർ), സ്റ്റീഫൻ സാമുവൽ (സാമൂഹിക മികവ്) എന്നീ അവാർഡുകളും തദവസരത്തിൽ വിതരണം ചെയ്തു.