ഹാമിൽട്ടണിൽ തിരുനാളും വിവാഹ ഒരുക്ക സെമിനാറും
Thursday, February 1, 2018 2:29 PM IST
ഹാമിൽട്ടണ്‍: ഹാമിൽട്ടണ്‍ സേക്രട്ട് ഹാർട്ട് സീറോ മലബാർ സമൂഹം ഫെബ്രുവരി നാലാം തീയതി ഞായറാഴ്ച സേക്രട്ട് ഹാർട്ട് തിരുനാൾ ആഘോഷിക്കും. വൈകിട്ട് 4.30-നു ജപമാല, തുടർന്നു തിരുനാൾ കുർബാന, പ്രദക്ഷിണം, ലദീഞ്ഞ്, അടിമവയ്ക്കൽ, സ്നേഹവിരുന്ന് എന്നിവയാണ് പ്രധാന പരിപാടികൾ.

തിരുനാൾ തിരുകർമങ്ങൾക്കു ബിഷപ് മാർ ബോസ്കോ പൂത്തൂർ നേതൃത്വം നൽകും. ഇടവക പാരീഷ് കൗണ്‍സിൽ, സണ്‍ഡേ സ്കൂൾ, സേക്രട്ട് ഹാർട്ട് യൂത്ത് മിനിസ്ട്രി എന്നിവർ നേതൃത്വം നൽകുന്ന തിരുനാൾ കമ്മിറ്റികളുടെ പ്രവർത്തനം പുരോഗമിക്കുന്നു. എല്ലാവർഷവും നിരവധി വിശ്വാസികളാണ് തിരുനാളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നത്.

വിവാഹ ഒരുക്ക സെമിനാർ ഫെബ്രുവരി 5,6,7 തീയതികളിൽ കരകാരിക്കി ക്രിസ്ത്യൻ കാന്പസിൽ വച്ചു നടക്കുന്നതാണ്.

സേക്രട്ട് ഹാർട്ട് സീറോ മലബാർ ഹാമിൽട്ടണ്‍ ചാപ്ലയിൻ ഫാ. ജോബിൻ ജോസഫ് തിരുനാളിന്േ‍റയും വിവാഹഒരുക്ക സെമിനാറിന്േ‍റയും ഒരുക്കങ്ങൾ വിലയിരുത്തി. ബിഷപ് മാർ ബോസ്കോ പൂത്തൂരിന്‍റെ സാന്നിധ്യം തിരുകർമങ്ങൾക്കു ഉണർവ് പകരും.

റിപ്പോർട്ട്: മനോജ് തോമസ്