ടൊ​റോ​ന്‍റോ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സൗ​ത്ത് ഏ​ഷ്യ​ൻ ഫി​ലിം അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​നം ശ​നി​യാ​ഴ്ച
Tuesday, June 12, 2018 9:21 PM IST
കൊ​ച്ചി : കാ​ന​ഡ​യി​ലെ ടൊ​റോ​ന്‍റോ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് ക​ന്പ​നി​യാ​യ ബ്ലു ​സ​ഫ​യ​ർ സൗ​ത്ത് ഏ​ഷ്യ​ൻ സി​നി​മാ മേ​ഖ​ല​യി​ലെ ക​ലാ​കാ​രന്മാർ​ക്കാ​യി അ​വാ​ർ​ഡ് നി​ശ സം​ഘ​ടി​പ്പി​ക്കു​ന്നു.

’ടൊ​റോന്‍റോ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സൗ​ത്ത് ഏ​ഷ്യ​ൻ ഫി​ലിം അ​വാ​ർ​ഡ് 2018 (Tisfa)' എ​ന്നാ​ണ് പ​രി​പാ​ടി​ക്ക് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ ജൂ​ണ്‍ 16 ശ​നി​യാ​ഴ്ച എ​റ​ണാ​കു​ളം പ്ര​സ് ക്ല​ബ്ബി​ൽ വ​ച്ചു ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പ്ര​ഖ്യാ​പി​ക്കും. വി​ജ​യി​ക​ളാ​കു​ന്ന​വ​ർ​ക്ക് ടോ​റോ​ന്‍റോയി​ൽ വച്ചാ​യി​രി​ക്കും അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ക്കു​ക.

മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു​മാ​യി ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ചി​ത്ര​ങ്ങ​ളാ​ണ് അ​വാ​ർ​ഡി​നാ​യി പ​രി​ഗ​ണി​ച്ച​ത്. മ​ല​യാ​ള​ത്തി​ൽ 15 കാ​റ്റ​ഗ​റി​യി​ലും ത​മി​ഴി​ൽ 9 കാ​റ്റ​ഗ​റി​യി​ലു​മാ​യാ​ണ് ആ​ദ്യ​വ​ർ​ഷം അ​വാ​ർ​ഡ് ന​ൽ​കു​ക. സൗ​ത്ത് ഏ​ഷ്യ​ൻ സി​നി​മ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു പ്ര​മു​ഖ വി​ദേ​ശ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് ക​ന്പ​നി ലോ​ക​മൊ​ട്ടാ​കെ​യാ​യി ഓ​ണ്‍​ലൈ​ൻ വോ​ട്ടിം​ഗി​ലൂ​ടെ​യും നോ​മി​നേ​ഷ​ൻ കാ​റ്റ​ഗ​റി​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ വി​ജ​യി​ക​ളെ ക​ണ്ടെ​ത്തു​ന്ന​ത്. ഓ​ണ്‍​ലൈ​ൻ വോ​ട്ടിം​ഗി​ന്‍റെ എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചാ​ണ് അ​ന്തി​മ വി​ധി​നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കു​ക.