ഫോ​മാ ക​ണ്‍​വ​ൻ​ഷ​നി​ൽ പ്ര​വാ​സി പ്ര​ശ്ന​ങ്ങ​ൾ കോ​ണ്‍​സു​ലാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സം​വ​ദി​ക്കു​വാ​ൻ അ​വ​സ​രം
Wednesday, June 13, 2018 9:42 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ ഷാം​ബ​ർ​ഗ് റി​ന​യ്സ​ൻ​സ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ജൂ​ണ്‍ 21 മു​ത​ൽ 24 വ​രെ തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന ഫോ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ണ്‍​വ​ൻ​ഷ​നി​ൽ പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന ഒ​സി​ഐ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ്, പാ​ൻ കാ​ർ​ഡ് പ്ര​ശ്ന​ങ്ങ​ളി​ലും, പ്ര​വാ​സി​ക​ളു​ടെ ഭാ​ര​ത​ത്തി​ലെ പ്രോ​പ​ർ​ട്ടി​ക​ളു​ടെ ക്ര​യ​വി​ക്ര​യം ചെ​യ്യു​ന്ന​തു പോ​ലു​ള്ള വി​ഷ​യ​ങ്ങ​ളി​ലെ സം​ശ​യ​ങ്ങ​ൾ​ക്ക് നി​വാ​ര​ണം വ​രു​ത്തു​ന്ന​തി​ന് കോ​ണ്‍​സു​ലാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടു​ള്ള ച​ർ​ച്ച ന​ട​ത്തു​ന്നു

ഫോ​മ പൊ​ളി​റ്റി​ക്ക​ൽ ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ഈ ​ച​ർ​ച്ച​യി​ൽ കോ​ണ്‍​സു​ല​ർ ജ​ന​റ​ൽ നീ​ത ബു​ഷാ​നും മ​റ്റ് കോ​ണ്‍​സു​ല​ർ ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ക്കു​ന്നു

നി​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ളും സം​ശ​യ​ങ്ങ​ളും താ​ഴെ കാ​ണു​ന്ന ഈ​മെ​യി​ലി​ൽ അ​റി​യി​ക്കു​ന്ന​തി​ന് ഫോ​മാ പൊ​ളി​റ്റി​ക്ക​ൽ ഫോ​റം ചെ​യ​ർ​മാ​ൻ തോ​മ​സ് റ്റി ​ഉ​മ്മ​നും, ക​ണ്‍​വ​ണ്‍​ഷ​ൻ പൊ​ളി​റ്റി​ക്ക​ൽ ഫോ​റം ചെ​യ​ർ​മാ​ൻ റോ​യി മു​ള​കു​ന്ന​വും സം​യു​ക്ത​മാ​യി അ​റി​യി​ക്കു​ന്നു.

Email [email protected]

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം