അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രു​ടെ കു​ട്ടി​ക​ളെ ഷെ​ൽ​ട്ട​റി​ലേ​ക്കു മാ​റ്റു​ന്ന​തി​നെ​തി​രേ രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം
Friday, June 15, 2018 9:00 PM IST
ന്യൂ​യോ​ർ​ക്ക്: അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രാ​യ മാ​താ​പി​താ​ക്ക​ളി​ൽ നി​ന്നും കു​ട്ടി​ക​ളെ പി​ടി​കൂ​ടി ഷെ​ൽ​ട്ട​റി​ൽ അ​ട​യ്ക്കു​ന്ന ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ ജൂ​ണ്‍ 14ന് ​രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു.

ഫാ​മി​ലി ബി​ലോം​ഗ് റ്റു​ഗെ​ത​ർ എ​ന്ന സം​ഘ​ട​ന​യാ​ണ് റാ​ലി സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. അ​ന്പ​തു സം​സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ന്ന​താ​യും സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ അ​വ​കാ​ശ​പ്പെ​ട്ടു.

ക്രൂ​ര​വും മ​നു​ഷ്യ​ത്വ​ര​ഹി​ത​വു​മാ​യി പി​ഞ്ചു കു​ട്ടി​ക​ളെ പോ​ലും സ്വ​ന്തം മാ​താ​പി​താ​ക്ക​ളി​ൽ നി​ന്നും അ​ക​റ്റു​ന്ന ന​ട​പ​ടി​യെ എ​ന്തു വി​ല​കൊ​ടു​ത്തും നേ​രി​ടു​മെ​ന്ന് പ്ര​ക​ട​ന​ക്കാ​ർ ആ​വ​ർ​ത്തി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. പ്ലാ​ക്കാ​ർ​ഡു​ക​ൾ ഉ​യ​ർ​ത്തി​യാ​ണ് പ്ര​ക​ട​ന​ക്കാ​ർ പ്ര​തി​ഷേ​ധ​മ​റി​യി​ച്ച​ത്. ഞ​ങ്ങ​ൾ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് അ​നു​കൂ​ല​മ​ല്ല, എ​ന്നാ​ൽ കു​ട്ടി​ക​ളോ​ടു കാ​ണി​ക്കു​ന്ന​ത് തി​ക​ച്ചും അ​നീ​തി​യാ​ണെ​ന്ന് സം​ഘ​ട​നാ നേ​താ​ക്ക​ൾ പ​രാ​തി​പ്പെ​ട്ടു.

അ​ന​ധി​കൃ​ത​മാ​യി ആ​രെ​ങ്കി​ലും അ​തി​ർ​ത്തി ക​ട​ന്നു അ​മേ​രി​ക്ക​യി​ൽ പ്ര​വേ​ശി​ച്ചാ​ൽ മു​ൻ ഭ​ര​ണ​കൂ​ടം സ്വീ​ക​രി​ച്ച​തി​നേ​ക്കാ​ൾ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ട്രം​പ് ഭ​ര​ണ​കൂ​ടം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ടെ​ക്സ​സ്- മെക്സി​ക്കോ അ​തി​ർ​ത്തി​യി​ൽ മാ​ത്രം 1800 കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ളെ മാ​താ​പി​താ​ക്ക​ളി​ൽ​നി​ന്നും അ​ക​റ്റി ഷെ​ൽ​ട്ട​റി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ടെ​ക​സ​സ് സി​വി​ൽ റൈ​റ്റ്സ് പ്രൊ​ജ​ക്ട് അ​റ്റോ​ർ​ണി ന​റ്റാ​ലി​യ് കൊ​ർ​ണേ​ലി​യോ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ