എൻഎസ്എസ് ദേശീയ സംഗമം: കരയോഗങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിയതായി നേതാക്കൾ
Saturday, June 16, 2018 7:17 PM IST
ഷിക്കാഗോ: എൻഎസ്എസ് ഓഫ് നോർത്ത് അമേരിക്കയുടെ നാലാമത് ദേശീയ സംഗമത്തിന് അമേരിക്കയിലെ നായർ കരയോഗങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പു വരുത്തിയതായി ഭാരവാഹികൾ പറഞ്ഞു.

ഷിക്കാഗോ ഹിൽട്ടണ്‍ ഓക് ബ്രൂക് റിസോർട്ടിൽ ഓഗസ്റ്റ് 10, 11, 12 തീയതികളിലാണ് കണ്‍വൻഷൻ. ഗ്രേറ്റർ ഹൂസ്റ്റണ്‍ നായർ സൊസൈറ്റി, നായർ ബനവലന്‍റ് അസോസിയേഷൻ, നായർ സർവീസ്്് സൊസൈറ്റി ഓഫ് കലിഫോർണിയ, നായർ സർവീസ് സൊസൈറ്റി ഓഫ് കാനഡ, നായർ സർവീസ് സൊസൈറ്റി ഓഫ് നോർത്ത് ടെക്സസ്, നായർ സർവീസ് സൊസൈറ്റി ഓഫ് പെൻസിൽവാനിയ, നായർ സൊസൈറ്റി ഓഫ് ഗ്രേറ്റ് വാഷിംഗ്ടണ്‍, നായർ സൊസൈറ്റി ഓഫ് ഡെൽവർവാലി, നായർ സൊസൈറ്റി ഓഫ് ഗ്രേറ്റർ ഷിക്കാഗോ, നാമം, എൻഎസ്എസ്് ഓഫ് ഹഡ്സൻ വാലി, നായർ സൊസൈറ്റി ഓഫ് മിഷിഗണ്‍ തുടങ്ങിയ കരയോഗങ്ങളിൽനിന്നെല്ലാം പ്രതിനിധികളും പ്രവർത്തകരും പങ്കെടുക്കും. ദേശീയ സംഗമത്തിന്‍റെ ഭാഗമായി പുതിയ സ്ഥലങ്ങളിൽ കരയോഗങ്ങൾ ആരംഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

അമേരിക്കയിലെയും കാനഡയിലെയും നായർ സംഘടനകളെ യോജിപ്പിക്കുന്ന ദേശീയ സംഘടനയാണ് നായർ സർവീസ് സൊസൈറ്റി ഓഫ് നോർത്ത് അമേരിക്ക. അമേരിക്കൻ ഭൂഖണ്ഡത്തിലെ നായർ കുടുബംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ദ്വൈവാർഷിക കണ്‍വൻഷനുകളാണ് പ്രധാന പരിപാടി. കണ്‍വൻഷനോടുബന്ധിച്ച നടത്തുന്ന വിവിധ പരിപാടികൾ ഭാരതീയ സംസ്ക്കാരത്തിന്‍റെ മഹത്വവും പാരന്പര്യവും ഭാവി തലമുറയ്ക്ക് പരിചയപ്പെടുത്തുന്ന തരത്തിലുള്ളതാണ്. അമേരിക്കയിലെ സമുദായ അംഗങ്ങൾക്ക്, പ്രത്യേകിച്ചും കുട്ടികൾക്ക്, പാരന്പര്യത്തിലും ആചാരങ്ങളിലും താല്പര്യം ഉണ്ടാക്കിയെടുക്കുക. ജീവകാരുണ്യ സഹായങ്ങളൊരുക്കുക. വിദ്യാർഥികൾക്ക് അമേരിക്കയിൽ ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങൾക്കും വേണ്ട മാർഗ നിർദേശങ്ങളും സൗകര്യങ്ങളും ഒരുക്കുക, കേരളത്തിലെയും അമേരിക്കയിലെയും അധ്യാപകർക്കും വിദ്യാർഥികൾക്കും പരസ്പരം സഹകരിക്കുവാൻ അവസരങ്ങൾ ഒരുക്കുക. അമേരിക്കയിലെ കുട്ടികളിൽ മലയാള ഭാഷയും ഹൈന്ദവ സംസ്കാരവും വളർത്താൻ സഹായിക്കുക, സമുദായത്തിലുള്ളവർക്ക് ബിസിനസ് ചെയ്യുന്നവർക്കും നിക്ഷേപകർക്കും ഉപഭോക്താക്കൾക്കും പരസ്പര സഹായത്തോടെ വിദേശ ഇടപാടുകളിൽ വളർച്ച നേടാൻ അവസരമൊരുക്കുക. തുടങ്ങി നിരവധി കാര്യങ്ങൾ സംഘടയുടെ പദ്ധതിയാണ്. ഇതോടൊപ്പം അമേരിക്കയിലും കേരളത്തിലും നിരവധി സേവനപ്രവർത്തനങ്ങൾക്കും നേതൃത്വം നൽകാനും പദ്ധതിയുണ്ടെന്ന് ഭാരവാഹികളായ പ്രസിഡന്‍റ് എം.എൻ.സി നായർ , വൈസ് പ്രസിഡന്‍റ് ഗോപിനാഥ കുറുപ്പ്, ജനറൽ സെക്രട്ടറി അജിത് നായർ, ജോയിന്‍റ് സെക്രട്ടറി പ്രമോദ് നായർ, ട്രഷറർ മഹേഷ് കൃഷ്ണ്ൻ ജോയിന്‍റ് ട്രഷറർ ഹരി ശിവരാമൻ, നായർ അസോസിയേഷൻ ഓഫ് ഷിക്കാഗോ പ്രസിഡന്‍റ് വാസുദേവൻ പിള്ള എന്നിവർ അറിയിച്ചു.