സെന്‍റ് മേരീസിൽ മാർ കുര്യാക്കോസ് കുന്നശേരിയുടെ ചരമവാർഷികം ആചരിച്ചു
Monday, June 18, 2018 11:37 PM IST
ഷിക്കാഗോ: മോർട്ടണ്‍ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ ദേവാലയത്തിൽ കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത മാർ കുര്യാക്കോസ് കുന്നശേരിയുടെ ഒന്നാം ചരമവാർഷികം ആചരിച്ചു. ക്നാനായ റീജണ്‍ വികാരി ജനറാൾ മോണ്‍. തോമസ് മുളവനാലിന്‍റെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലിയോടെയാണ് ശുശ്രൂഷകൾക്ക് തുടക്കമായത്. ഫാ.അബ്രാഹം കളരിക്കൽ, ഫാ.ബീൻസ് ചേർത്തലയിൽ, ഫാ.ജോർജ് കുന്പിളുമൂട്ടിൽ എന്നിവർ സഹകാർമികരായിരുന്നു. തുടർന്നു നടന്ന അനുസ്മരണ സമ്മേളനത്തിൽ മോണ്‍. തോമസ് മുളവനാൽ സന്ദേശം നൽകി.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം