ഷാജു സാം ഫൊക്കാനയുടെ നിധി സൂക്ഷിപ്പുകാരൻ
Tuesday, June 19, 2018 9:14 PM IST
ഏതു സംഘടന ആയാലും സുതാര്യമായ കണക്കുകൾ സൂക്ഷിക്കുക എന്നത് പരമപ്രധാനമായ ഉത്തരവാദിത്തമാണ്. എന്നാൽ അമേരിക്കയിലെഒട്ടുമിക്ക മലയാളി സംഘടനയിലും, സുതാര്യതക്കുവേണ്ടി മാത്രം നിലകൊള്ളും എന്ന ലേപനത്തിൽ ചില സ്ഥാനാർഥികൾ വിജയിച്ചു കഴിയുന്പോൾ, പിന്നെ കണക്കുകൾ എങ്ങനെയൊക്കെയോ എഴുതുക എന്നത് ഒരു പതിവാണെന്ന് ചില പിന്നാന്പുറ കഥകൾ കേൾക്കാറുണ്ട്. അതുകൊണ്ടു ഫൊക്കാന പോലുള്ള ഒരു വലിയ സംവിധാനത്തിന് സൂക്ഷ്മമായി കണക്കുകൾ സൂക്ഷിക്കുന്ന വിശ്വസ്തരായ നിധി സൂക്ഷിപ്പുകാരനെയാണ് ആവശ്യം. ഷാജു സാം, ഉത്തരവാദിത്തമായുള്ള കണക്കു പുസ്തകങ്ങളുടെ വിശാലമായ ലോകത്തു മുപ്പതിലേറെ വർഷത്തെ പരിചയസന്പത്തുമായാണ് നിലയുറപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ മുപ്പത്തൊന്നു വർഷങ്ങളായി വാൾസ്ട്രീറ്റിലെ ഒരു പ്രമുഖ കന്പനിയുടെ നിയമം,നികുതി, ഒൗദ്യോഗികമായ കണക്കു പരിശോധന തുടങ്ങിയചുമതലകൾ ഏറ്റെടുത്തു അസിസ്റ്റന്‍റ് കണ്‍ട്രോളർ ആയി സേവനം അനുഷ്ഠിക്കുകയാണ് സാം. അദ്ദേഹത്തിന്‍റെ വിശ്വസ്ത സേവനത്തെ മാനിച്ചു കന്പനി നിരവധി പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. അമേരിക്കയിലെ തന്നെ ഒന്നാം നിരയിലുള്ള ഒരു ചാരിറ്റി ഫൌണ്ടേഷൻ, ബോർഡ്മെന്പറായി അദ്ദേഹത്തെ നിയമിച്ചത് തന്നെ, വര്ഷങ്ങളായി തെളിയിച്ച വ്യക്തിത്വവും അച്ചടക്കവും പക്വമായ പ്രവർത്തന ശൈലിയും കൊണ്ടാണ്.

സംഘടനാതലത്തിലും ശ്രദ്ധേയമായ കാൽവെയ്പുകൾ വെയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഏതാണ്ട് മൂന്നു പതിറ്റാണ്ടുകൾക്കു മുന്പ്, കേരള സമാജംഓഫ് ഗ്രെയ്റ്റർ ന്യൂ യോർക്കിന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെക്രട്ടറി, പ്രസിഡന്‍റ് എന്ന നിലകളിൽ പ്രവർത്തിക്കാൻ കഴിഞ്ഞതും അടുത്തകാലത്ത് വീണ്ടും ആ സംഘടനയെ നയിക്കാൻ ഒരിക്കൽ കൂടി തെരഞ്ഞെടുത്തതും ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ്.

അന്തർദേശീയ സംഘടനായ വൈസ്മെൻ ഇന്‍റർനാഷണൽ ക്ലബ്, നോർത്ത് അമേരിക്കയിലെ അതിന്‍റെ പ്രവർത്തനങ്ങൾ പുനർജനിപ്പിക്കാൻ ഷാജു സാമിനെയാണ് നിയോഗിച്ചത്. നോർത്ത് അറ്റ്ലാന്‍റിക് റീജണൽ ഡയറക്ടർ എന്ന നിലയിൽ ക്ലബിന്‍റെ ദേശീയസമിതിയിൽ അംഗീകാരം നേടിയുടുക്കാൻ കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല. ഇപ്പോൾ സംഘടനയുടെ യുഎൻ കമ്മിറ്റി അംഗമായിസ്തുത്യർഹമായി സേവനം അനുഷ്ഠിക്കുന്നു. സമുദായ തലങ്ങളിലും വിവിധ മേഖലകളിൽ പ്രവർത്തിച്ചു മികവുറ്റ സംഘാടകൻ എന്ന് പേരു നേടാൻകഴിഞ്ഞു. അമേരിക്കയിൽ കുടിയേറുന്നതിനു മുൻപ് തന്നെ കേരളത്തിലെ രാഷ്രീയ സാമുദായിക സംഘടനകളിൽ വിവിധ നിലകളിൽപ്രവർത്തിച്ചിട്ടുണ്ട്.

റിപ്പോർട്ട്: കോരസണ്‍ വർഗീസ്