ഷിക്കാഗോയിൽ നഗരക്കാഴ്ചകൾക്ക് അവസരമൊരുക്കി ഫോമ മിഡ് അറ്റ്ലാന്‍റിക് റീജണ്‍
Tuesday, June 19, 2018 10:20 PM IST
ഷിക്കാഗോ: ന്യൂയോർക്ക് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഷിക്കാഗോ നഗരത്തിന്‍റെ വിസ്മയക്കാഴ്ചകൾ നേരിട്ട് കാണുവാൻ ഫോമ മിഡ് അറ്റ്ലാന്‍റിക് റീജണ്‍ അവസരമൊരുക്കുന്നു.

ഫോമ കണ്‍വൻഷനോടനുബന്ധിച്ച് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നു ഷിക്കാഗോയിലെത്തുന്ന മലയാളികൾക്ക് കുറഞ്ഞ ചെലവിൽ സവാരി നടത്തുന്നതിനു ഈ സൗകര്യം ഉപയോഗിക്കാവുന്നതാണെന്ന് മിഡ് അറ്റ്ലാന്‍റിക് റീജണ്‍ ആർ.വി.പി സാബു സ്കറിയ അറിയിച്ചു.

അംബരചുംബികളുടെ ജ·ഗ്രഹമായ ഷിക്കാഗോയുടെ പ്രൗഢഭംഗി ആസ്വദിക്കുന്നതിനൊപ്പം മിഷിഗണ്‍ തടാകക്കരയുടെ പ്രകൃതിരമണീയത കണ്‍കുളിർക്കെ കാണുന്നതിനും അവസരമുണ്ടായിരിക്കും. കണ്‍വൻഷൻ ദിനങ്ങളിൽ മൂന്നു ട്രിപ്പുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

വിവരങ്ങൾക്ക്; സാബു സ്കറിയ (ആർവിപി) 267 980 7923, ജോജോ കോട്ടൂർ (സെക്രട്ടറി) 610 308 982, ബോബി തോമസ് (ട്രഷറർ) 862 812 0606.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം