56 മാമാങ്കത്തിന് കൊടി ഉയരുന്നു
Saturday, July 14, 2018 4:20 PM IST
ഫിലഡൽഫിയ∙ മനസിന് ആനന്ദവും ഉല്ലാസവും നൽകി പുത്തൻ ഉണർവേകുന്ന 20-ാമത് 56 ഇന്‍റർനാഷണൽ കാർഡ് ഗെയിം മലയാളികൾക്ക് എന്നും ഹരമാണ്. എല്ലാവർഷവും അമേരിക്കയിലേയും കാനഡയിലേയും പ്രധാന നഗരങ്ങളിലായി അരങ്ങേറുന്ന ഈ ഉത്സവത്തിന് ഓരോ വർഷവും പ്രസക്തി വർധിച്ചു വരികയാണ്. ഗെയിം സെപ്റ്റംബർ 28,29,30 തിയതികളിൽ ബെസ്റ്റ് വെസ്റ്റേൺ ഹോട്ടലിൽ (3499 സ്ട്രീറ്റ് റോഡ്, ബെൻസലേം, പി.എ. 19020) നടക്കും.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി 70ൽ പരം ടീമുകൾ ഇതിനോടകം റജിസ്റ്റർ ചെയ്തു കഴിഞ്ഞതായി ചെയർമാൻ സാബു സ്കറിയ അറിയിച്ചു. കഴിഞ്ഞ 19 വർഷമായി നോർത്ത് അമേരിക്കയുടെ വിവിധ നഗരങ്ങളിൽ നടക്കുന്ന മത്സരം ഈ വർഷം ആതിഥേയത്വം വഹിക്കുന്നത് മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയാ (മാപ്പ്) ആണ്. മത്സരവിജയികൾക്ക് യഥാക്രമം 2000, 1500, 1200, 900 എന്നീ കാഷ് അവാർഡും ട്രോഫിയും മികച്ച കളിക്കാരന് 100 കാഷ് അവാർഡും ട്രോഫിയും ലഭിക്കും.

സാബു സ്കറിയ, ചെയർമാൻ, ജോൺസൺ മാത്യു, ഇവന്റ് മാനേജർ, ജോസഫ് മാത്യു-നാഷണൽ കോ ഓഡിനേറ്റർ, എന്നിവർ വിവിധ കമ്മിറ്റികളെ ഏകോപിച്ചുകൊണ്ട് 56 ഇന്റർനാഷണൽ കാർഡ് ഗെയിമിന്റെ പരിപൂർണ വിജയത്തിനായി പ്രവർത്തിക്കുന്നു.

വിവരങ്ങൾക്ക്: സാബു സ്കറിയ (ചെയർമാൻ) 267-980-7923, ജോൺസൺ മാത്യു (ഇവന്റ് മാനേജർ) 215 740-9486, ജോസഫ് മാത്യു (നാഷണൽ കോഓഡിനേറ്റർ) 248-787-6822,
അനുസ്കറിയ (മാപ്പ് പ്രസിഡന്‍റ്) 267-496-2423, തോമസ് ചാണ്ടി (ജനറൽ സെക്രട്ടറി) 201-446- 5027,
ഷാലു പൊന്നൂസ് (ട്രഷറർ) 203- 482- 9122.

റിപ്പോർട്ട് : സന്തോഷ് ഏബ്രഹാം