വർഗീസ് കാവടയിൽ യോങ്കേഴ്സിൽ നിര്യാതനായി
Saturday, July 14, 2018 9:14 PM IST
ന്യൂയോർക്ക്: തിരുവല്ല കാരക്കൽ കാവടയിൽ വർഗീസ് (89) യോങ്കേഴ്സിൽ നിര്യാതനായി. സംസ്കാരം ജൂലൈ 16ന് (തിങ്കൾ) രാവിലെ 9.30ന് ഫ്ളവർ ഫ്യൂണറൽ ഹോമിലെ ശുശ്രൂഷകൾക്കുശേഷം 50 ജാക്സണ്‍ അവന്യു മൗണ്ട് ഹോപ്പ് സെമിത്തേരിയിൽ.

ഭാര്യ പരേതയായ മേരി. കുറിയന്നൂർ ലാഹേത്ത് കുടുംബാംഗം. മക്കൾ: പരേതനായ രാജൻ (ഹൂസ്റ്റണ്‍), ഓമന ഫിലിപ്പോസ് (ഹൂസ്റ്റണ്‍) സൂസൻ ജോർജ് (ന്യൂയോർക്ക്), മോൻസി വർഗീസ് (ന്യൂയോർക്ക്), ലിസി (മോളമ്മ ന്യൂയോർക്ക്).

മരുമക്കൾ: ലിസി വർഗീസ് (ഹൂസ്റ്റണ്‍), ജോർജ് ഫിലിപ്പോസ് (ഹൂസ്റ്റണ്‍), പരേതനായ ജോർജ് തോമസ്, ലിസി വർഗീസ് (ന്യൂയോർക്ക്), ഫോമാ നേതാവ് മോൻസി വർഗീസ്.

പൊതുദർശനം: ജൂലൈ 15 ഞായർ 5:30 മുതൽ 8:30 വരെ യോങ്കേഴ്സ് അവന്യുവിലുള്ള ഫ്ളവർ ഫ്യൂണറൽ ഹോമിൽ.

വിവരങ്ങൾക്ക്: മോൻസി വർഗീസ് 9146203298.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം