സർവം ഹവായ് മയം; സർവത്ര പുതുമയായി എകഐ പിക്നിക്
Saturday, July 14, 2018 9:16 PM IST
മിൽട്ടണ്‍ (കാനഡ): കെൽസോ പാർക്കിനെ ഹവായ് സ്റ്റൈലിൽ അണിയിച്ചൊരുക്കി മിസിസൗഗ കേരള അസോസിയേഷൻ (എംകഐ) പിക്നിക്ക്. കെൽസോ സംരക്ഷിത വനമേഖലയിലെ കായലോരത്ത് എത്തിയ മൂന്നൂറോളം പേരെ കാത്തിരുന്നത് ആഹ്ളാദത്തിന്‍റെയും ആഘോഷത്തിന്‍റെയും ഹവായ് ദ്വീപ്. എംകഐ കുടുംബാംഗങ്ങൾക്കു സൗഹൃദം പുതുക്കാനും പുതുതായി പങ്കെടുത്തവർക്കു അടുത്തറിയാനുമുള്ള വേദി കൂടിയായി മാറി വ്യത്യസ്തമായ ഈ കുടുംബസംഗമം. ഈ വർഷത്തെ പ്രധാനപ്പെട്ടപരിപാടികളിലെ ആദ്യ ഇനമായ ഹവായ് പിക്നിക്ക് പ്രതീക്ഷിച്ചതിലും വൻവിജയമായി മാറിയതിന്‍റെ ആവേശത്തിലാണ് പ്രസിഡന്‍റ് പ്രസാദ് നായരുടെ നേതൃത്വത്തിലുള്ള ഭടീം എംകഐ’.

വൻമരങ്ങളുടെ കുളിർത്തെന്നലിൽ അതിഥികളെ സംഘാടകർ വരവേറ്റത് ഭഅലോഹ’ ആശംസകളോടെയും ഹവായിലെ ദേശീയ പുഷ്പമായ ഹിബിസ്കസ്സിന്‍റെ വിവിധവർണങ്ങളിലുള്ള ഹാരമണിയിച്ചും. പിക്നിക് കോഓർഡിനേറ്റർ മിഷേൽ നോർബർട്ട്, ആലിസ് അലക്സ്, മാനസ രാഹുൽ തുടങ്ങിയവരാണ് അതിഥികളെ ഹവായ് മാലയണിയിച്ചത്. വരവേൽപിനു പിന്നാലെ അതിഥികളെ ആനയിച്ചത് മുളക്കുടിലിൽ ഒരുക്കിയ ടിക്കി ബാറിലേക്ക്. ദാഹശമനത്തിനായി തൽസമയം തയാറാക്കി നൽകിയത് കൂൾ ഭീ പഞ്ച്, സ്ട്രോബെറി ഡേക്കെറി, മിന്‍റ് മോഹിറ്റോ, ഗ്രീൻ ആപ്പിൾ കൂളർ, പിനിയ കൊളാഡ തുടങ്ങിയ പാനീയങ്ങൾ. കണ്ണൻ റജിയും രാഹുൽ പൊ·നാടിയിലും റിയാസ് സിറാജുമെല്ലാം ചേർന്ന് ഇവയ്ക്കെല്ലാം പുറമെ നമ്മുടെ സ്വന്തം കുലുക്കി സർബത്തും കരുതിവച്ചിരുന്നു. ടിക്കി ബാറിനു സമീപം തയാറാക്കിവച്ച തണ്ണിമത്തൻ,കൈതച്ചക്ക, കരിക്ക് എന്നിവ ആവശ്യക്കാർക്ക് ഇഷ്ടംപോലെ ലഭ്യമാക്കി.

റൊട്ടി കടിയുടെ കനേഡിയൻ പതിപ്പായ ബേഗൽ കടി, കസേരകളി, പയർപെറുക്കൽ, ചാക്കിലോട്ടം, സൈക്കിൾ സ്ലോ റേസ് തുടങ്ങി കുട്ടികൾക്കും മുതിർന്നവർക്കുമായി ഒട്ടേറെ സൗഹൃദ മത്സരങ്ങൾ നടത്തി. എംകഐ പിക്നിക്കിലെ ട്രേഡ് മാർക്ക് ഇനമായ പുരുഷ·ാരും സ്ത്രീകളും തമ്മിലുള്ള വാശിയേറിയ വടംവലി മത്സരത്തിൽ ഇഞ്ചോടിഞ്ചു പോരാട്ടമാണ് ഇക്കുറിയും നടന്നത്. ജിഷ ഭക്തന്‍റെ നേതൃത്വത്തിൽ നടത്തിയ സുംബാ നൃത്ത പരിശീലനത്തിൽ മുപ്പതിലേറെപേർ പങ്കെടുത്തു. ശിൽപ്പ കുയിലന്‍റെ ശിക്ഷണത്തിൽ യോഗയും നടത്തി. സോക്കർതാരം റൂഡ് ഗള്ളിറ്റിന്‍റെ മാതിരി കൃത്രിമമുടിയുമായി പ്രശാന്ത് പൈ, പിക്നിക്കിനായി സാധനസാമഗ്രികൾ ഇറക്കിയതുമുതൽ മൈതാനിയിലും കലവറയിലും സെൽഫി ഇടങ്ങളിലുമെല്ലാം ഓടിനടന്ന് പരിപാടികളുടെ സുഗമമായി നടത്തിപ്പ് ഉറപ്പാക്കി. ലോകകപ്പിന്‍റെ സമയമായതിനാൽ ഉച്ചയായപ്പോഴേക്കും ഫുട്ബോൾ പ്രേമികൾ, കെൽസോയിലെ ഹവായ് കൂടാരത്തിൽ പ്രത്യേകം ഒരുക്കിയ സ്ക്രീനിനു ചുറ്റുംകൂടി റഷ്യ ക്രൊയേഷ്യ പോരാട്ടം കാണാൻ. ഇവർക്കായി പോപ് കോണ്‍ മെഷിനും ഒരുക്കിയിരുന്നു സംഘാടകർ. ഗോളിലേക്കു മുന്നേറുന്പോൾ ആർപ്പു വിളിച്ചും ഉന്നംതെറ്റുന്പോൾ അലറിയുമെല്ലാംഇഷ്ടടീമുകളോട് ആരാധകർ ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടിരുന്നു. ഒടുവിൽ പെനൽറ്റി ഷൂട്ടിൽ ക്രൊയേഷ്യ വിജയം കൊയ്തപ്പോൾ ആരവങ്ങളോടെ അവർ വടംവലിഉൾപ്പെടെയുള്ള വിനോദ മൽസരങ്ങൾക്കായി പിരിഞ്ഞു.

സംഘാടകരും പങ്കെടുക്കാനെത്തിയവരിൽ ഭൂരിപക്ഷവും വലിയ പൂക്കളും പുള്ളികളുമുള്ള ഹവായ് സ്റ്റൈൽ വസ്ത്രങ്ങളണിഞ്ഞാണ് എത്തിയത്. പ്രസിഡന്‍റ് പ്രസാദ് നായർ, സെക്രട്ടറി എം. ചെറിഷ്, വൈസ് പ്രസിഡന്‍റ് നിഷ ഭക്തൻ, ജോയിന്‍റ് സെക്രട്ടറി മിഷേൽ നോർബർട്ട്, ട്രഷറർ ജോണ്‍ തച്ചിൽ, കമ്മിറ്റിയംഗങ്ങളായ പ്രശാന്ത് പൈ, റജി സുരേന്ദ്രൻ, ഷാനുജിത് പറന്പത്ത്, രാധിക ഗോപിനാഥൻ, അർജുൻ രാജൻ, രാജേഷ് കെ. മണി, ഹേംചന്ദ് തലഞ്ചേരി, ട്രസ്റ്റിമാരായ മെൽവിൻ ഫ്രാൻസിസ് സെബാസ്റ്റ്യൻ വാലംപറന്പിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ടിഡി ബാങ്ക്, മനോജ് കരാത്ത (റീമാക്സ്) ഗോപിനാഥൻ പൊ·നാടിയിൽ (രുദ്രാക്ഷരത്ന), ഡോ. രേഖ നായർ സുബുദ്ധി (സ്മൈൽടണ്‍ ഡെന്‍റൽ), മോഹൻദാസ് (എയർപോർട്ട് നിസാൻ), ക്രിഷ് നായക് (ക്ളാസിക് ഹോണ്ട), പ്രദീപ് മേനോൻ (ദ് മോർട്ഗേജ് ഗ്രൂപ്പ്), ഡോ. സജിത (ആയുർഹീൽ ആയുർവേദ) തുടങ്ങിയവരായിരുന്നു പരിപാടിയുടെ പ്രായോജകർ.

പിക്നിക്കിനോടനുബന്ധിച്ചു നടത്തിയ പിക്ളിക്കും ശ്രദ്ധേയമായി. മുപ്പതാം വാർഷികം പ്രമാണിച്ച് എംകഐ ഏറ്റെടുക്കുന്ന കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ധനശേഖരണാർഥം വീട്ടമ്മമാർ തയാറാക്കിയ വിഭവങ്ങൾ നിമിഷങ്ങൾക്കുള്ളിൽവിറ്റു പോയി. ലേലത്തിന് ദിവ്യ രഞ്ജിത് നേതൃത്വം നൽകി. പാചക ക്ലബിലെ വീട്ടമ്മമാരായ ആനി പ്രിൻസ്, വിജയ ചന്ദ്രശേഖരൻ, ബിന്ദു പ്രസാദ്, ദിവ്യ രഞ്ജിത്, ബിന്ദു നിസീത്,നിഷ വിനോദ്, റിനു ടെറി, രാജാമണി കമ്മത്ത്, ആശ റജി തുടങ്ങിയവരാണ് വിഭവങ്ങൾ തയാറാക്കിയത്. ഗോപിനാഥ് പൊ·നാടിയിൽ, ജോസഫ് ജോണ്‍, രഞ്ജിത് വേണുഗോപാൽ, സുഷോബ്, രാധാകൃഷ്ണൻ, രാഹുൽ തുടങ്ങിയവരും ചേർന്നതോടെ ഉച്ചയ്ക്കും വൈകുന്നേരവുമായി പാചകപ്പുര രുചിഭേദങ്ങളുടെ കലവറതന്നെയായി. ഫ്രൈഡ് റൈസും ചിക്കനും ഗോബി മഞ്ചൂരിയനും ബാർബിക്യു ചിക്കനും പുറമെ കേരളത്തിന്‍റെ ഭദേശീയ ഭക്ഷണ’മെന്ന് അറിയപ്പെടുന്ന പൊറോട്ടയും ബീഫ് ഫ്രൈയും വരെവിതരണം ചെയ്തു. തീയിൽ ചുട്ടെടുത്ത പൈനാപ്പിളായിരുന്നു ഹവായ് സ്പെഷൽ.

പ്രിൻസ് ഫിലിപ്പും സംഘവും അവതരിപ്പിച്ച ബീച്ച് ഗാനമേളയും പിക്നിക്കിന് എത്തിയ വിവിധ തലമുറകളുടെ മനംകവർന്നു. പഴയതും പുതിയതുമായി ഒട്ടേറെ ഹിന്ദിമലയാളം ഗാനങ്ങളാണ് ബെഞ്ചിന്‍റെ ചുറ്റും വട്ടം കൂടിയിരുന്ന സദസ്സിനായി ഗിറ്റാറിന്‍റെയും കോംഗോ ഡ്രമ്മിന്‍റെയും താളത്തിൽ അവതരിപ്പിച്ചത്. ഈ ആവേശം ഉൾക്കൊണ്ട് കുട്ടികൾ ഉൾപ്പെടെ പിക്നിക്കിന് എത്തിയവരിലെ ഗായകരും മൈക്ക് എടുത്തുതോടെ ജനകീയ ഗാനമേളയായി. രാത്രി വൈകി ഇരുൾവീഴുന്പോഴും ഹവായ് ദ്വീപിൽ തുടരുന്ന ആവേശത്തിലായിരുന്നു പിക്നിക്കിന് എത്തിയവർ. ഒടുവിൽ സംഘാടകർ ജാപ്പനീസ് ഫുട്ബോൾ ടീമിന്‍റെ മാതൃകയിൽ പാർക്ക് വൃത്തിയാക്കിയുമാണ് ഹവായ് ദ്വീപാക്കി മാറ്റിയ കെൽസോ പാർക്കിൽനിന്നു മടങ്ങിയത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം