ഷിക്കാഗോ മലയാളി അസോസിയേഷൻ കാർഡ് ഗെയിംസ്: ജോസ് മുല്ലപ്പള്ളി, ജിബി കൊല്ലപ്പള്ളി, ജോസ് സൈമൺ മുണ്ടപ്ലാക്കിൽ ടീം ജേതാക്കൾ
Monday, July 16, 2018 9:54 PM IST
ഷിക്കാഗോ മലയാളീ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജൂലൈ 14 ശനിയാഴ്ച മൗണ്ട് പ്രോസ്പെക്റ്റിലുള്ള സി എം എ ഹാളിൽ നടന്ന (56) ചീട്ടുകളി മത്സരത്തിൽ ജോസ് മുല്ലപ്പള്ളി, ജിബി കൊല്ലപ്പള്ളി, ജോസ് സൈമൺ മുണ്ടപ്ലാക്കിൽ ടീം ജേതാക്കളായി. വാശിയേറിയ ഫൈനലിൽ സണ്ണി ഇണ്ടിക്കുഴി, സിബി കദളിമറ്റം, പ്രദീപ് തോമസ് എന്നിവർ രണ്ടാം സ്ഥാനത്തെത്തി

ഒന്നാം സ്ഥാനം നേടിയ ടീമിന് ജോസ് മുല്ലപ്പള്ളി സ്പോൺസർ ചെയ്ത കുരിയൻ മുല്ലപ്പള്ളി മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും കാഷ് അവാർഡും ലഭിച്ചപ്പോൾ രണ്ടാം സ്ഥാനം നേടിയവർക്ക് ജിബി കൊല്ലപ്പള്ളി സ്പോൺസർ ചെയ്ത കെ കെ തോമസ് കൊല്ലപ്പള്ളി മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും കാഷ് അവാർഡും സമ്മാനമായി ലഭിച്ചു

മത്സരങ്ങൾ കുന്നത്ത് നാട് എം എൽഎ വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് രഞ്ജൻ അബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അന്തരിച്ച കാരപ്പള്ളിൽ കുരിയൻ സാറിന്റെ സ്മരണയ്ക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിച്ച ശേഷമാണ് തുടങ്ങിയത് . സെക്രട്ടറി ജിമ്മി കണിയാലി സ്വാഗതവും കൺവീനർ ജോസ് സൈമൺ മുണ്ടപ്ലാക്കിൽ നന്ദിയും പറഞ്ഞു. കോട്ടയം മുനിസിപ്പൽ കൗൺസിലർ ടിനോ കെ തോമസും സന്നിഹിതനായിരുന്നു.

ചീട്ടു കളി മത്സരത്തിന്‍റെ വിജയകരമായ നടത്തിപ്പിന് കമ്മിറ്റി അംഗങ്ങളായ ജോർജ് പുതുശ്ശേരിൽ , മത്തിയാസ് പുല്ലാപ്പള്ളിൽ, ഫിലിപ്പ് പുത്തൻപുരയിൽ, ജോൺസൻ കണ്ണൂക്കാടൻ , ഷാബു മാത്യു, ജോമോൻ തൊടുകയിൽ, സണ്ണി മൂക്കെട്ട്. ടോമി അമ്പേനാട്ട്, മനോജ് അച്ചേട്ട്, സന്തോഷ് നായർ, റിൻസി കുരിയൻ , നീണൽ മുണ്ടപ്ലാക്കിൽ തുടങ്ങിയവർ നേതൃത്വം നൽകി.

റിപ്പോർട്ട് : ജിമ്മി കണിയാലി