കേരള എൻജിനീയേഴ്സ് അസോസിയേഷൻ പത്താം വാര്‍ഷിക കിക്ക് ഓഫ് നിർവഹിച്ചു
Tuesday, July 17, 2018 8:20 PM IST
ന്യൂയോര്‍ക്ക് : കേരള എൻജിനീയേഴ്സ് അസോസിയഷന്‍റെ (കെഇഎൻ) പത്താം വാര്‍ഷിക കിക്ക് ഓഫ് കേരള ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ പത്മശ്രീ സോമസുന്ദരനു പ്രഥമ ടിക്കറ്റ് നല്‍കി നിര്‍വഹിച്ചു.സെക്രട്ടറി റെജിമോൻ എബ്രഹാം വിശിഷ്ട വ്യക്തികളെ സദസിനു പരിചയപ്പെടുത്തി. പത്തു വർഷമായി കേരളത്തിലെ നൂറ്റിപ്പത്തോളം എൻജീനിയറിംഗ് വിദ്യാർഥികൾക്കു സ്‌കോളർഷിപ്പും അതോടൊപ്പം ഉപദേശങ്ങളും നൽകുന്നുണ്ടെന്ന് പ്രസിഡന്‍റ് പ്രകാശ് കോശി പറഞ്ഞു. ലോകപ്രസിദ്ധ ഐഐറ്റിയിൽ പഠിച്ച വിദ്യാർഥികൾക്കും കീൻ സ്കോളർഷിപ്പ് ലഭിച്ചിരുന്നു.

പത്തു വർഷം മുൻപ് തുടങ്ങിയ എൻജിനിയേഴ്സിന്‍റെ കൂട്ടായ്മ വലിയ ഒരു പ്രഫഷണൽ ഓർഗനൈസേഷൻ ആയി മാറിയിരിക്കുന്നു എന്ന് ആഘോഷ കമ്മിറ്റി ചെയർമാൻ ജയ്സൺ അലക്സ് പറഞ്ഞു. നോർത്ത് അമേരിക്കയിലും കാനഡയിലും ഉള്ള എല്ലാ മലയാളി എൻജിനീയറിങ് അസോസിയേഷൻസും കൂട്ടുചേർന്ന് കൊണ്ട് വലിയ ഒരു കൂട്ടായ്‌മക്കുള്ള ചർച്ചകളിൽ ആണ് കീൻ എന്ന് ജയ്സൺ അലക്സ് പറഞ്ഞു.

ഒക്‌ടോബര്‍ 20ന് ന്യൂജഴ്‌സിയിലെ ഹോട്ടല്‍ എഡിസണില്‍ വച്ചു നടത്തുന്ന വാര്‍ഷികാഘോഷങ്ങളൊപ്പം കേരളത്തിലെ പ്രാഥമിക ആരോഗൃകേന്ദ്രങ്ങൾക്കും കീനിന്റെ കൈത്താങ്ങൽ എത്തിക്കുമെന്ന് ആഘോഷകമ്മിറ്റിയുടെ കോ-ചെയർ ഫീലിപ്പോസ് ഫിലിപ്പ് പറഞ്ഞു. വനിതാ കമ്മീഷന്‍ ചെയര്‍ ഷാഹിദ കമാല്‍ ചടങ്ങിൽ സന്നിഹിതയായിരുന്നു. ജോയിന്‍റ് ട്രഷറര്‍ ദീപു വര്‍ഗീസ് നന്ദി പറഞ്ഞു.

ഒക്‌ടോബര്‍ 20-നു ന്യൂജേഴ്‌സിയിലെ ഹോട്ടല്‍ എഡിസണില്‍ നടത്തുന്ന വാര്‍ഷികാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ മുന്‍ പ്രസിഡന്‍റുമാരായ ജയ്‌സണ്‍ അലക്‌സ്, ഫിലിപ്പോസ് ഫിലിപ്പ്, പ്രീത നമ്പ്യാര്‍ എന്നിവരടങ്ങിയ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞതായി പ്രസിഡന്റ് കോശി പ്രകാശ് അറിയിച്ചു. എല്ലാ എന്‍ജിനീയേഴ്‌സിനെയും എഡിസണിലേക്ക് സ്വാഗതം ചെയ്യുന്നതായി എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ബോര്‍ഡ് ഓഫ് ട്രസ്റ്റിക്കുവേണ്ടി ചെയര്‍മാന്‍ ബെന്നി കുര്യനും അറിയിച്ചു.

നീന സുധീറും മാലിനി നായരും സാംസ്കാരിക പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. ഷാജി കുര്യാക്കോസ്, നോബിള്‍ വര്‍ഗീസ്, അജിത് ചിറയില്‍ എന്നിവര്‍ കീന്‍ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും. കെ.ജെ. ഗ്രിഗറി, ജയിന്‍ അലക്‌സാണ്ടര്‍, എൽദോ പോൾ, മനോജ് ജോണ്‍, ലിസി ഫിലിപ്പ്, റോയി തരകൻ, ഗീവറുഗീസ്‌ വറുഗീസ്, ജോർജ് ജോൺ എന്നിവര്‍ വിവിധ കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കും.

വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സിയാറ്റിലിലെ പ്രമുഖ വ്യവസായി ജോണ്‍ ടൈറ്റസിനെ ആദരിക്കുവാന്‍ കമ്മിറ്റി തീരുമാനിച്ചതായി ചെയര്‍മാന്‍ ജയ്‌സണ്‍ അലക്‌സ് അറിയിച്ചു. ന്യൂജേഴ്‌സിയിലെ സ്പ്രിംഗ്‌ളര്‍ കമ്പനി സി.ഇ.ഒ രാജി തോമസ് ആയിരിക്കും സ്പീക്കര്‍. ആഘോഷങ്ങളോടനുബന്ധിച്ച്‌ പ്രസദ്ധീകരിക്കുന്ന ബിസിനസ് സുവനീയറിലേക്കു പരസ്യങ്ങൾ ക്ഷണിക്കുന്നതായി ബെന്നി കുര്യൻ അറിയിച്ചു.

വിവരങ്ങള്‍ക്ക്: www.keanusa.org. Prakash Koshy (914-450-0884), Shaji Kuriakose (845-642-2060), Rajimon Abraham (908-240-3780), Neena Sudhir (732-789-8262), Benny Kurian (201-951-6901), Jaison Alex (914-645-9899), Preetha Nambiar (201-699-2321), Philipose Philip (845-642-2060).

റിപ്പോർട്ട് : ഫ്രാൻസിസ് തടത്തിൽ