ആ​ൽ​ബ​നി യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ ച​ർ​ച്ച് ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു
Monday, July 23, 2018 9:52 PM IST
ആ​ൽ​ബ​നി(​ന്യൂ​യോ​ർ​ക്ക്): ആ​ൽ​ബ​നി യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ ച​ർ​ച്ചി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ വെ​സ്റ്റേ​ണ്‍ അ​വ​ന്യു​വി​ലെ മ​ക്കൗ​ണ്‍​വി​ൽ യു​ണൈ​റ്റ​ഡ് മെ​ഥ​ഡി​സ്റ്റ് ച​ർ​ച്ചി​ൽ ന​ട​ത്ത​പ്പെ​ട്ടു.

ജൂ​ണ്‍ 30 ശ​നി​യാ​ഴ്ച രാ​വി​ലെ 10.30ന് ​താ​ങ്ക്സ്ഗി​വിം​ഗ് സ​ർ​വീ​സോ​ടു​കൂ​ടി ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു. സി​എ​സ്ഐ സ​ഭ​യി​ലെ മു​തി​ർ​ന്ന വൈ​ദി​ക​ൻ റ​വ. ജോ​ണ്‍ ജെ. ​വി​ല്യ​മി​ന്‍റെ പ്രാ​രം​ഭ പ്രാ​ർ​ത്ഥ​ന​യ്ക്ക് ശേ​ഷം ഭ​ക്തി​സാ​ന്ദ്ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ സ്തോ​ത്ര ഗാ​നം സ​ഭാ​ഭേ​ദ​മ​ന്യേ വി​ശ്വാ​സി​ക​ൾ ഏ​റ്റു​പാ​ടി​യ​പ്പോ​ൾ 25 വ​ർ​ഷം വ​ഴി​ന​ട​ത്തി​യ ദൈ​വ​ത്തി​ന് ആ ​ഗാ​നം ഒ​രു സ്തോ​ത്ര​യാ​ഗ​മാ​യി അ​ർ​പ്പി​ക്ക​പ്പെ​ട്ടു.

സി​എ​സ്ഐ സ​ഭ​യു​ടെ മോ​ഡ​റേ​റ്റ​ർ റ​വ. തോ​മ​സ് കെ. ​ഉ​മ്മ​ൻ മു​ഖ്യ​കാ​ർ​മ്മി​ക​നാ​യി​രു​ന്നു. റ​വ. ജോ​ണ്‍ ജെ. ​വി​ല്യം, റ​വ. പ്ര​തീ​ഷ് ബാ​ബു കു​രി​യ​ൻ, റ​വ. ജോ​ബി ജോ​യ് മു​ല്ല​ക്ക​ൽ, റ​വ. റോ​ബി​ൻ ഐ​പ്പ് മാ​ത്യു, റ​വ. ഡോ. ​ജെ​യിം​സ് ജേ​ക്ക​ബ്, റ​വ. ജോ​ണ്‍ പു​തു​പ്പ​റ​ന്പി​ൽ എ​ന്നി​വ​രും സ്തോ​ത്ര പ്രാ​ർ​ത്ഥ​ന​യി​ൽ കാ​ർ​മി​ക​രാ​യി​രു​ന്നു.

തു​ട​ർ​ന്നു ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ റ​വ. തോ​മ​സ് കെ. ​ഉ​മ്മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ന്‍റ്് പോ​ൾ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് (ആ​ൽ​ബ​നി) വി​കാ​രി ഫാ. ​അ​ല​ക്സ് കെ. ​ജോ​യി​യു​ടെ പ്രാ​ർ​ത്ഥ​നാ​ഗാ​ന​ത്തോ​ടെ യോ​ഗം ആ​രം​ഭി​ച്ചു. യു​സി​സി സെ​ക്ര​ട്ട​റി ദീ​പു വ​ർ​ഗീ​സ് സ്വാ​ഗ​ത​മാ​ശം​സി​ച്ചു. തു​ട​ർ​ന്ന് 25 വ​ർ​ഷം വ​ഴി​ന​ട​ത്തി​യ ദൈ​വ​ത്തി​ന് സ്തോ​ത്രം അ​ർ​പ്പി​ച്ചു​കൊ​ണ്ട് ജോ​ർ​ജ് ഡേ​വി​ഡ് ര​ചി​ച്ച ഗാ​നം യു​സി​സി ഗാ​യ​ക സം​ഘം ആ​ല​പി​ച്ചു.

റ​വ. തോ​മ​സ് കെ. ​ഉ​മ്മ​ന്‍റെ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ യു​സി​സി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​കീ​ർ​ത്തി​ക്കു​ക​യും വ്യ​ത്യ​സ്ഥ സ​ഭ​ക​ൾ ഒ​ത്തൊ​രു​മ​യോ​ടെ ദൈ​വ​ത്തെ ആ​രാ​ധി​ക്കു​ന്ന​തി​ൻ​റെ ആ​വ​ശ്യ​ക​ത​യേ​യും കു​റി​ച്ച് പ​രാ​മ​ർ​ശി​ച്ചു. കൂ​ട്ടാ​യ്മ​യി​ലൂ​ടെ​യും സ്നേ​ഹ​ത്തി​ലൂ​ടെ​യും മാ​ത്ര​മേ ഒ​രു യ​ഥാ​ർ​ത്ഥ ദൈ​വ​രാ​ജ്യം സ​ഫ​ല​മാ​കൂ എ​ന്നും, ആ​ത്മീ​യ​പ​ര​മാ​യി​ട്ടു​ള്ള ഐ​ക്യ​ത കു​ടും​ബ​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ അ​ത് യു​സി​സി​യു​ടെ ഭാ​വി​യേ​യും ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും തി​രു​മേ​നി പ​റ​ഞ്ഞു. ഇ​ന്ന് ലോ​ക​ത്ത് വ​ള​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സ​ന്പ​ത്തും സ്ഥാ​ന​മോ​ഹ​ങ്ങ​ളും ആ​ഡം​ബ​ര സു​ഖ​ങ്ങ​ളും സ​ഭ​ക​ളു​ടെ ഒ​ത്തൊ​രു​മ​യേ​യും വി​ശ്വാ​സ​ത്തേ​യും ബാ​ധി​ക്കു​ന്നു എ​ന്നു​ള്ള​ത് തി​ക​ച്ചും വേ​ദ​നാ​ജ​ന​ക​മാ​ണെ​ന്നും തി​രു​മേ​നി ചൂ​ണ്ടി​ക്കാ​ട്ടി.

റൈ​റ്റ് റ​വ. വി​ല്യം എ​ച്ച് ല​വ് (ബി​ഷ​പ്പ്), റ​വ. ഫാ. ​അ​ല​ക്സ് കെ ​ജോ​യ് (സെ​യ്ൻ​റ് പോ​ൾ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, ആ​ൽ​ബ​നി), റ​വ. ഫാ. ​ജോ​സ​ഫ് വ​ർ​ഗീ​സ് (സെ​യ്ൻ​റ് മേ​രീ​സ് സി​റി​യ​ക് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, ആ​ൽ​ബ​നി), ഫാ. ​ആ​ൻ​റ​ണി പി​ട്ടാ​പ്പി​ള്ളി (സീ​റോ മ​ല​ബാ​ർ ച​ർ​ച്ച്, ആ​ൽ​ബ​നി) എ​ന്നി​വ​ർ ആ​ശം​സാ പ്ര​സം​ഗം ന​ട​ത്തി. ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് പ്ര​സി​ദ്ധീ​ക​രി​ച്ച 'KOINONIA' (കൂ​ട്ടാ​യ്മ) എ​ന്ന് നാ​മ​ക​ര​ണം ചെ​യ്ത സു​വ​നീ​റി​ന്‍റെ പ്ര​കാ​ശ​ന ക​ർ​മ്മം മോ​സ്റ്റ് റ​വ. തോ​മ​സ് കെ. ​ഉ​മ്മ​ൻ ഒ​രു പ്ര​തി റൈ​റ്റ് റ​വ. വി​ല്യം എ​ച്ച.് ല​വി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

സ്ഥാ​പ​ക അം​ഗ​ങ്ങ​ളാ​യ നൈ​നാ​ൻ ഡേ​വി​ഡ്, തോ​മ​സ് ചാ​ക്കോ എ​ന്നി​വ​ർ യു​സി​സി​യു​ടെ ആ​രം​ഭ​കാ​ല​ത്തെ​ക്കു​റി​ച്ച് ല​ഘു​വി​വ​ര​ണം ന​ൽ​കി. ഇ​രു​വ​ർ​ക്കും യു​സി​സി​യു​ടെ ഉ​പ​ഹാ​ര​മാ​യ ഫ​ല​കം ന​ൽ​കി ആ​ദ​രി​ച്ചു. സി​എ​സ്ഐ. വി​മ​ൻ​സ് ഫെ​ല്ലോ​ഷി​പ്പ് പ്ര​സി​ഡ​ൻ​റ്, ഡ​ബ്ല്യു​സി​ആ​ർ​സി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി മെ​ന്പ​ർ എ​ന്നീ നി​ല​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ഡോ. ​സൂ​സ​ൻ തോ​മ​സി​ന്‍റെ സാ​ന്നി​ധ്യം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് അ​നു​ഗ്ര​ഹ​മാ​യി​രു​ന്നു.

സെ​ന്‍റ്് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് (ആ​ൽ​ബ​നി), സെ​ന്‍റ് മേ​രീ​സ് സി​റി​യ​ക് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് (ആ​ൽ​ബ​നി), ഷാ​രോ​ണ്‍ ഫെ​ല്ലോ​ഷി​പ്പ് ച​ർ​ച്ച് (ആ​ൽ​ബ​നി), സീ​റോ മ​ല​ബാ​ർ ച​ർ​ച്ച് (ആ​ൽ​ബ​നി), സി​എ​സ്ഐ ച​ർ​ച്ച് (ക​ണ​ക്റ്റി​ക്ക​ട്ട്) സി​എ​സ്ഐ ച​ർ​ച്ച്, സീ​ഫോ​ർ​ഡ് (ന്യൂ​യോ​ർ​ക്ക്), സി​എ​സ്ഐ ച​ർ​ച്ച്, ഹ​ഡ്സ​ണ്‍​വാ​ലി (ന്യൂ​യോ​ർ​ക്ക്), ഇ​മ്മാ​നു​വേ​ൽ സി​എ​സ്ഐ ച​ർ​ച്ച് (ന്യൂ​ജേ​ഴ്സി) പ്ര​തി​നി​ധി​ക​ൾ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.

ചാ​ക്കോ കോ​ട്ട​ക്ക​ൽ (ചെ​യ​ർ​പേ​ഴ്സ​ണ്‍), ദീ​പു വ​റു​ഗീ​സ് (സെ​ക്ര​ട്ട​റി), തോ​മ​സ് കെ ​ജോ​സ​ഫ് (ട്ര​ഷ​റ​ർ), തോ​മ​സ് കോ​ട്ട​ക്ക​ൽ (ഫെ​സി​ലി​റ്റി കോ​ഓ​ർ​ഡി​നേ​റ്റ​ർ), വ​ർ​ഗീ​സ് പ​ണി​ക്ക​ർ (ജൂ​ബി​ലി ക​ണ്‍​വീ​ന​ർ), ജോ​ർ​ജ്ജ് ഡേ​വി​ഡ് (ജൂ​ബി​ലി സു​വ​നീ​ർ ക​ണ്‍​വീ​ന​ർ), ര​മ​ണി തോ​മ​സ് (ഫു​ഡ് കോ​ഓ​ർ​ഡി​നേ​റ്റ​ർ), ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മാ​ത്യു ജോ​ർ​ജ്ജ്, ബി​ജു തോ​മ​സ്, റേ​ച്ച​ൽ സ്വാ​മി, നി​മ്മി ജോ​ണ്‍ എ​ന്നി​വ​രാ​യി​രു​ന്നു ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ച്ച​ത്.


റി​പ്പോ​ർ​ട്ട്: മൊ​യ്തീ​ൻ പു​ത്ത​ൻ​ചി​റ