നോ​ർ​ത്ത് ജേ​ഴ്സി വൈ​സ് സ​ർ​വീ​സ് ക്ല​ബി​ന് വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം
Monday, August 6, 2018 9:52 PM IST
ഗാ​ർ​ഫീ​ൽ​ഡ്/​ന്യൂ​ജേ​ഴ്സി: വി​വി​ധ ഭാ​ഷാ സം​സ്കാ​ര​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രെ സ​മ​ന്വ​യി​പ്പി​ച്ചു കൊ​ണ്ട് രൂ​പം​കൊ​ടു​ത്ത പ്ര​ഥ​മ വൈ​സ് സ​ർ​വീ​സ് ക്ല​ബി​ന്‍റെ ചാ​ർ​ട്ട​റിം​ഗും ഉ​ദ്ഘാ​ട​ന​വും വ്യ​ത്യ​സ്ഥ​മാ​യി.

അ​ഫ്രി​ക്ക​ൻ ഡ്രം ​മു​ത​ൽ ജ​പ്പാ​ൻ വം​ശ​ജ ആ​ല​പി​ച്ച വെ​ന​സ്വ​ല​ൻ ഹാ​ർ​പ് വ​രെ വ്യ​ത്യ​സ്ത​മാ​യ ക​ലാ​പ​രി​പാ​ടി​ക​ളും ച​ട​ങ്ങി​നു മാ​റ്റു​കൂ​ട്ടി. ച​ട​ങ്ങി​ൽ സ​മാ​ഹ​രി​ച്ച തു​ക ഹെ​ല്ത്ത് ബാ​ണ്‍ ഫൗ​ണ്ടേ​ഷ​ന്‍റെ ഹീ​ലിം​ഗ് മീ​ൽ പ്രോ​ഗ്രാ​മി​നു സം​ഭാ​വ​ന ന​ൽ​കു​ക​യും ചെ​യ്തു.

റ​വ. വ​ർ​ഗീ​സ് മാ​ത്യു​വി​ന്‍റെ പ്രാ​ർ​ഥ​ന​യോ​ടെ ച​ട​ങ്ങു​ക​ൾ​ക്കു തു​ട​ക്ക​മാ​യി. ച​ട​ങ്ങി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞ റ​വ. ഡോ. ​ജേ​ക്ക​ബ് ഡേ​വി​ഡ് സ്നേ​ഹി​ക്കാ​നും സേ​വി​ക്കാ​നു​മു​ള്ള താ​ത്പ​ര്യം കു​റ​ഞ്ഞു​വ​രു​ന്ന​തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു. ഭി​ന്നി​ച്ചു നി​ൽ​ക്കാ​നാ​ണ് ഇ​ന്ന് പൊ​തു​വേ മ​നു​ഷ്യ​ൻ താ​ൽ​പ​ര്യം കാ​ട്ടു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മ​റ്റു​ള്ള​വ​ർ​ക്ക് സേ​വ​നം എ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ തു​ട​ക്ക​മി​ട്ട വൈ​സ് സ​ർ​വീ​സ് ക്ല​ബ് പി​ന്തു​ണ അ​ർ​ഹി​ക്കു​ന്നു​വെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.

ക്ല​ബി​നു തു​ട​ക്കം കു​റി​ക്കു​ക​യും എ​ല്ലാ​വ​രേ​യും സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്ത പ്ര​സി​ഡ​ന്‍റ് ഡാ​ൻ മോ​ഹ​ൻ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. ഉ​ദ്ഘാ​ട​ക​നാ​യി കാ​ലി​ഫോ​ർ​ണി​യ​യി​ൽ നി​ന്നു വ​ന്ന ഏ​രി​യാ പ്ര​സി​ഡ​ന്‍റ് ടോ​ബോ​ർ ഫോ​ക്കി​യെ അ​ദേ​ഹം പ​രി​ച​യ​പ്പെ​ടു​ത്തി.

ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​നു മു​ന്പ് താ​ൻ അം​ഗ​മാ​യ കാ​ലി​ഫോ​ർ​ണി​യ ലോം​ഗ് ബ്രാ​ഞ്ച് ശാ​ഖ​യു​ടെ പ​താ​ക ടോ​ബോ​ർ ഫോ​ക്കി ഡാ​ൻ മോ​ഹ​നു സ​മ്മാ​നി​ച്ചു. തു​ട​ർ​ന്നു നി​ല​വി​ള​ക്ക് കൊ​ളു​ത്തി അ​ദ്ദേ​ഹം ക്ല​ബി​നു തു​ട​ക്കം​കു​റി​ച്ചു. അ​തി​നു​ശേ​ഷം വി​വി​ധ ഭാ​ര​വാ​ഹി​ക​ളും അ​തി​ഥി​ക​ളും തി​രി തെ​ളി​യി​ച്ചു. ക്ല​ബ് അം​ഗ​ങ്ങ​ൾ​ക്ക് ടോ​ബോ​ർ പി​ന്നു​ക​ൾ കു​ത്തു​ക​യും സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കു​ക​യും ചെ​യ്തു. അ​തോ​ടെ വൈ​സ് സ​ർ​വീ​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ജേ​ഴ്സി ഒൗ​ദ്യോ​ഗി​ക​മാ​യി നി​ല​വി​ൽ വ​ന്നു.

റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ മാ​ത്യു ചാ​മ​ക്കാ​ല, ലോം​ഗ് ഐ​ല​ന്‍റ് വൈ​സ് സ​ർ​വീ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ലൂ​ക്കോ​സ്, വെ​സ്റ്റ് ചെ​സ്റ്റ​ർ വൈ​സ് സ​ർ​വീ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഷോ​ളി കു​ന്പി​ളു​വേ​ലി, ഫ്ളോ​റ​ൽ പാ​ർ​ക്ക് ക്ല​ബ് പ്ര​സി​ഡ​ന്‍റ് കോ​ര​സ​ണ്‍ വ​ർ​ഗീ​സ് എ​ന്നി​വ​രും ആ​ശം​സ​ക​ൾ നേ​ർ​ന്നു. ലി​സ ആ​ർ​സ​ല, എ​മി​ൽ ജൂ​ൻ റ​പ്പ​ൻ, ഡോ. ​ഡ്രി​സ് കോ​ണ്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ആ​ൻ​ഡ്രി​യ അ​ല​ക്സാ​ണ്ട​ർ ക്ല​സി​ക്ക​ൽ പി​യാ​നോ വാ​യി​ച്ചു. ഇം​ഗ്ല​ണ്ടി​ൽ നി​ന്നു​ള്ള പീ​റ്റ​ർ ലൂ​യീ​സ്, വെ​യി​ൽ​സി​ൽ നി​ന്നു​ള്ള റി​ച്ചാ​ർ​ഡ് ലൂ​യി​സ് എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.​എ​ലി​ന, ജെ​യ്, നാ​ൻ​സി, യു​ക എ​ന്നി​വ​ർ ഫി​ലി​പ്പി​നോ നൃ​ത്തം അ​വ​ത​രി​പ്പി​ച്ചു. നി​ഷ ഉ​മ്മ​ൻ, സാ​റാ ചെ​റി​യാ​ൻ, മെ​ല​നി തോ​മ​സ് എ​ന്നി​വ​ർ ബോ​ളി​വു​ഡ് നൃ​ത്തം അ​വ​ത​രി​പ്പി​ച്ചു.