സം​യു​ക്ത സു​വി​ശേ​ഷ മ​ഹാ​യോ​ഗം ഡാ​ള​സി​ൽ വെ​ള്ളി​യാ​ഴ്ച തു​ട​ക്ക​മാ​കും
Friday, August 10, 2018 7:14 PM IST
ഡാ​ള​സ്: കേ​ര​ള എ​ക്യു​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡാ​ള​സി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ഇ​രു​പ​തൊ​ന്നാ​മ​ത് സം​യു​ക്ത സു​വി​ശേ​ഷ മ​ഹാ​യോ​ഗം ഓ​ഗ​സ്റ്റ് 10 വെ​ള്ളി​യാ​ഴ്ച മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ കൊ​ട്ടാ​ര​ക്ക​ര-​പു​ന​ലൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​നും മാ​ർ​ത്തോ​മ്മ സു​വി​ശേ​ഷ പ്ര​സം​ഗ​സം​ഘം പ്ര​സി​ഡ​ന്‍റു​മാ​യ ബി​ഷ​പ്പ് ഡോ. ​യു​യാ​ക്കീം മാ​ർ കൂ​റി​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ ആ​ർ​ച്ച് ബി​ഷ​പ്പും തി​രു​വ​ല്ല രൂ​പ​ത​യു​ടെ അ​ധി​പ​നു​മാ​യ ബി​ഷ​പ്പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സാ​ണ് ഈ ​വ​ർ​ഷ​ത്തെ ക​ണ്‍​വ​ൻ​ഷ​നി​ൽ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കു​ന്ന​ത്. ഓ​ഗ​സ്റ്റ് 10 മു​ത​ൽ 12 വ​രെ (വെ​ള്ളി, ശ​നി, ഞാ​യ​ർ) വൈ​കി​ട്ട് 6 മു​ത​ൽ 9 വ​രെ ഡാ​ള​സി​ലെ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി​യി​ൽ (14133 Dennis Lane, Farmers Branch, Texas-75234) വ​ച്ചാ​ണ് സം​യു​ക്ത സു​വി​ശേ​ഷ മ​ഹാ​യോ​ഗം ന​ട​ത്ത​പ്പെ​ടു​ന്ന​ത്.

ക​ഴി​ഞ്ഞ നാ​ൽ​പ​തു​വ​ർ​ഷ​മാ​യി ഡാ​ള​സി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന സം​ഘ​ട​ന​യാ​ണ് കേ​ര​ള എ​ക്യു​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പ്. ഡാ​ള​സി​ലെ വി​വി​ധ സ​ഭ​ക​ളി​ൽ​പ്പെ​ട്ട 21 ഇ​ട​വ​ക​ക​ൾ ചേ​ർ​ന്നാ​ണ് ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ഡാ​ള​സി​ലെ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ഇ​ട​വ​ക​യാ​ണ് ഈ ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ക​ണ്‍​വ​ൻ​ഷ​നി​ലേ​ക്ക് ഡാ​ള​സി​ലെ എ​ല്ലാ ക്രി​സ്തീ​യ വി​ശ്വാ​സി​ക​ളെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് റ​വ. ഫാ. ​മ​ത്താ​യി മ​ണ്ണൂ​ർ​വ​ട​ക്കേ​തി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ഷാ​ജി രാ​മ​പു​രം