ഹൂസ്റ്റൺ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ഓണാഘോഷം 18 ന്
Tuesday, August 14, 2018 7:57 PM IST
ഹൂസ്റ്റൺ: ഹൂസ്റ്റൺ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 18 നു (ശനി) വൈകുന്നേരം 5.30ന് അത്തപ്പൂക്കള മത്സരത്തോടെ ആരംഭിക്കും. സ്പിരിച്വൽ ഡയറക്ടർ ഫാ. സുനി പടിഞ്ഞാറേക്കര ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. ഉഴവൂർ സെന്‍റ് സ്റ്റീഫൻസ് കോളജ് റിട്ട. പ്രഫ. തോമസ്കുട്ടി വടാതല മുഖ്യാതിഥിയായിരിക്കും. യോഗത്തിൽ എച്ച്കെസിഎസ് പ്രസിഡന്‍റ് തോമസ് കൊരട്ടിയുടെ അധ്യക്ഷത വഹിക്കും.

തുടർന്നു കമ്യൂണിറ്റി അംഗങ്ങളുടെ ഓണപ്പാട്ടുകൾ വിവിധ നൃത്തങ്ങൾ, മാവേലിയുമായുള്ള ഘോഷയാത്ര തിരുവാതിര, ഗാനസന്ധ്യ , വിഭവസമൃദ്ധമായ ഓണസദ്യയും തുടങ്ങിയവ ആഘോഷത്തിന്‍റെ ഭാഗമായിരിക്കും.

റിപ്പോർട്ട് : എ.സി. ജോർജ്