ഫിലഡൽഫിയ എക്യുമെനിക്കൽ ഫെലോഷിപ്പ് ഗെയിംഡേ ഉജ്വല വിജയം
Friday, August 17, 2018 11:42 PM IST
ഫിലഡൽഫിയ: സാഹോദരീയ നഗരത്തിലെ ക്രിസ്തീയ സഹോദര സഭകളുടെ കൂട്ടായ്മയായ എക്യുമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ പെൻസിൽവേനിയായുടെ ആഭിമുഖ്യത്തിൽ ജോർജ് വാഷിംഗ്ടൺ ഹൈസ്കൂളിൽ നടത്തിയ ഗെയിം ഡേ വൻ വിജയമായി.

എക്യുമെനിക്കൽ ഫെലോഷിപ്പിന്‍റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ആരംഭം കുറിച്ചുകൊണ്ട് നടത്തിയ വോളിബോൾ – ബാസ്കറ്റ് ബോൾ ടൂർണമെന്‍റ് എക്യുമെനിക്കൽ, റിലിജയസ് കോഓർഡിനേറ്റർ ഫാ. റെനി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. എക്യുമെനിക്കൽ കോ. ചെയർമാൻ ഫാ. ഗീവർഗീസ് ജേക്കബ് ചാലിശേരി പ്രാർഥന നടത്തി.

സെന്‍റ് ജോർജ് മലങ്കര ഓർത്തഡോക്സ് ചർച്ച്, സെന്‍റ് പീറ്റേഴ്സ് സിറിയൻ ഓർത്തഡോക്സ് കത്തീഡ്രൽ, സെന്‍റ് തോമസ് സീറോ മലബാർ കാത്തലിക് ഫെറോന ചർച്ച്, ക്രിസ്റ്റോസ് മാർത്തോമ്മ ചർച്ച്, സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്, ഫിലഡൽഫിയ മാർത്തോമ്മ ചർച്ച്, സെന്‍റ് ജോൺസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് തുടങ്ങിയ ടീമുകൾ മാറ്റുരച്ച വോളിബോൾ മത്സരത്തിൽ സെന്‍റ് ജോർജ് മലങ്കര ഓർത്തഡോക്സ് ചർച്ച് എക്യുമെനിക്കൽ വോളിബോൾ എവറോളിംഗ് ട്രോഫിയും സെന്‍റ് പീറ്റേഴ്സ് സിറിയൻ ഓർത്തഡോക്സ് കത്തീഡ്രൽ എക്യുമെനിക്കൽ റണ്ണർ അപ് ട്രോഫിയും സ്വന്തമാക്കി.

അസൻഷൻ മാർത്തോമ്മ ചർച്ച്, ക്രിസ്റ്റോസ് മാർത്തോമ്മ ചർച്ച്, ബഥേൽ മാർത്തോമ്മ ചർച്ച്, സെന്‍റ് ജോർജ് മലങ്കര ഓർത്തഡോക്സ് ചർച്ച്, സെന്‍റ് തോമസ് സീറോ മലബാർ കാത്തലിക് ഫെറോന ചർച്ച്, സിഎസ്ഐ ക്രൈസ്റ്റ് ചർച്ച് ഇൻ പെൻസിൽവേനിയ, സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് തുടങ്ങിയ ടീമുകൾ മാറ്റുരച്ച ബാസ്കറ്റ് ബോൾ ടൂർണമെന്‍റിൽ അസൻഷൻ മാർത്തോമ്മ ചർച്ച് എക്യുമെനിക്കൽ ബാസ്കറ്റ് ബോൾ എവർ റോളിംഗ് ട്രോഫിയും ക്രിസ്റ്റോസ് മാർത്തോമ്മ ചർച്ച് എക്യുമെനിക്കൽ റണ്ണർ അപ് ട്രോഫിയും സ്വന്തമാക്കി.

ജറിൻ ജോൺ (3, പോയിന്‍റ്– ഷൂട്ട് ഔട്ട്), റ്റോം സാജു (ബെസ്റ്റ് ഡിഫൻസീവ് പ്ലയർ) ഓസ്റ്റിൻ തോമസ് (എംവിപി) എന്നിവർ ബാസ്കറ്റ് ബോളിലും സുബിൻ ഷാജി (ബെസ്റ്റ് സെറ്റർ), വിജു ജേക്കബ് (ബെസ്റ്റ് ഡിഫൻസീവ് പ്ലയർ), ജിജോ ജോർജ് (ബെസ്റ്റ് ഓഫൻസീവ് പ്ലയർ) ഷിജോ ഷാജി (എംവിപി) എന്നിവർ വോളിബോളിലും വ്യക്തിഗത ചാന്പ്യൻഷിപ്പുകൾ കരസ്ഥമാക്കി.

സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി എത്തിയ മാർട്ടീന വൈറ്റ് (സ്റ്റേറ്റ് റെപ്രസന്‍റേറ്റീവ് പിഎ) എക്യുമെനിക്കൽ എവറോളിംഗ് ട്രോഫിയും കാഷ് അവാർഡുകളും വ്യക്തിഗത ട്രോഫികളും വൈദികരും എക്യുമെനിക്കൽ ഭാരവാഹികളും സ്പോൺസേഴ്സും വിതരണം ചെയ്തു. അബിൻ ബാബു (സെക്രട്ടറി) നന്ദി പറഞ്ഞു. ഫാ. അബു പീറ്റർ, ഫാദർ ഷിബു വേണാട്, ഫാ. അനീഷ് തോമസ്, ഫാ. റെനി ഫിലിപ്പ്, ഫാ. സുജിത് തോമസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഗ്ലാസ് വിൻ മാത്യു, ഷാലു പുന്നൂസ്, ജീമോൻ ജോർജ്, സോബി ഇട്ടി, ഷൈലാ രാജൻ , ബിനു ജോസഫ്, തോമസ് ചാണ്ടി, സാബു പാമ്പാടി, അക്സാ ജോസഫ്, എം.സി. സേവ്യർ, ജോർജ് മാത്യു, തോമസ് ഏബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ഗെയിം ഡേയ്ക്ക് നേതൃത്വം നൽകി.

വിവരങ്ങൾക്ക് : www.philipecumenical.org