ഡിട്രോയിറ്റ് സെന്റ് മേരീസ് ദൈവാലയത്തില്‍ സ്വര്‍ഗാരോപണ തിരുന്നാള്‍ ആഘോഷിച്ചു
Sunday, August 19, 2018 4:06 PM IST
ഡിട്രോയിറ്റ്: ഓഗസ്റ്റ് ഒമ്പതിനു വ്യയാഴാഴ്ച പരേതരെ സ്മരിച്ചു റവ .ഫാ .റോയി മൂലേച്ചാലില്‍ (ഡിട്രോയിറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ഇടവക വികാരി ), റവ .ഫാ .ജോസഫ് ജെമി പുതുശേരില്‍ (ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക വികാരി) വി കുര്‍ബ്ബാന അര്‍പ്പിച്ചു .റവ .ഫാ .റോയി മൂലേച്ചാലില്‍ വചന സന്ദേശം നല്‍കുകയും മുഖ്യ കാര്‍മികനുമായിരുന്നു .

ഓഗസ്റ്റ് പത്തിനു വെള്ളിയാഴ്ച ഇടവക വികാരി റവ .ഫാ .ജോസഫ് ജെമി പുതുശേരില്‍ തിരുന്നാള്‍ കൊടിയേറ്റു നടത്തുകയും വി കുര്‍ബാന അര്‍പ്പിക്കുകയും ,വചന സന്ദേശം നല്‍കുകയും പ്രസുദേന്തി വാഴ്ച്ച നടത്തുകയും ചെയ്തു .ഇടവക ജനം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുകയും ചെയ്തു .

ഓഗസ്റ്റ് 11-നു ശനിയാഴ്ച ലദീഞ്ഞും വി കുര്‍ബാനയും വാഴ്‌വും ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളി അസി. വികാരി റവ .ഫാ .ബിന്‍സ് ചേത്തലിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെട്ടു സെന്റ് മേരീസ് ചെണ്ട ടീമിന്റെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ തിരുന്നാള്‍ പ്രദിക്ഷണവും നടത്തപ്പെട്ടു ജാസ്മിന്‍ പള്ളിക്കിഴക്കേതിലിന്റെ നേത്രൃത്വത്തില്‍ നടത്തിയ സംഗീതസന്ധ്യ ഏവരുടേയും ശ്രദ്ധ പിടിച്ചു പറ്റി .സംഗീത സന്ധ്യ ഉദ്ഘാടനം ചെയ്തത് റവ .ഫാ .ജോയ് ചക്കിയാന്‍ (chaplain-Beumont hospital) ആയിരുന്നു .

ഓഗസ്റ്റ് 12 ഞായറാഴ്ച ലദീഞ്ഞും തിരുന്നാള്‍ റാസയും പ്രദിക്ഷണവും ഭക്തിയാദരവോടെ നടത്തി അറ്റ്‌ലാന്റ ഹോളി ഫാമിലി ക്‌നാനായ കത്തോലിക്കാ പള്ളി വികാരി റവ ഫാ ബോബന്‍ വട്ടംപുറത്ത് മുഖ്യ കാര്‍മികനും ഇടവക വികാരി റവ .ഫാ .ജോസെഫ് ജെമി പുതുശേരില്‍, റവ .ഫാ .ജോര്‍ജ് പള്ളിപ്പറമ്പില്‍ (PIME US regional Superior), റവ .ഫാ .ബിനോയ് നെടുംപറമ്പില്‍ (OFM Cap) എന്നിവര്‍ സഹകാര്‍മികരുമായിരുന്നു .റവ .ഫാ .ബിനോയ് നെടുംപറമ്പില്‍ (OFM Cap) വചന സന്ദേശം നല്‍കി .ഇടവക ജനങ്ങളുടെയും ബന്ധുമിത്രാദികളുടെയും സുഹൃത്തുക്കളുടെയും സഹകരണത്തോടെ പെരുന്നാള്‍ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി .പ്രെസുദേന്തിമാരായ ജയിംസ് & എല്‍സ തോട്ടം ,ജോസ് & ജെസി പള്ളിക്കിഴക്കേതില്‍ ,സേവ്യര്‍ & സുജ തോട്ടം എന്നിവരെ പ്രതിനിധീകരിച്ചു ജയിംസ് തോട്ടം എല്ലാവര്‍ക്കും നന്ദി പറഞ്ഞു .2019 വര്‍ഷത്തെ തിരുന്നാള്‍ നടത്തുവാന്‍ ചക്കുങ്കല്‍ ജോണി & ജൂബി ,ബേബി &ബീന ,സൈമണ്‍ & ബിജി എന്നീ കുടുംബാംഗങ്ങള്‍ ഏറ്റെടുത്തു .
ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം