മ​നോ​ജ് ജോ​ണി​ന്‍റെ പൊ​തു​ദ​ർ​ശ​നം തി​ങ്ക​ളാ​ഴ്ച
Sunday, August 19, 2018 9:20 PM IST
ന്യൂ​ജേ​ഴ്സി: ന്യൂ​ജേ​ഴ്സി​യി​ൽ നി​ര്യാ​ത​നാ​യ മ​നോ​ജ് ജോ​ണി​ന്‍റെ (49) പൊ​തു​ദ​ർ​ശ​നം ഓ​ഗ​സ്റ്റ് 20നു ​തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3 മു​ത​ൽ 8.30 വ​രെ വി​പ്പ​നി​യു​ള്ള സെ​ന്‍റ് എ​ഫ്ര​യിം ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ (അ​ര​മ​ന ദോ​വ​ല​യം) വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 8.30നു ​പ​രേ​ത​ന്‍റെ മാ​തൃ​ദേ​വാ​ല​യ​മാ​യ കാ​ർ​ട്ട​റൈ​റ്റ് സെ​ന്‍റ് ജോ​ർ​ജ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും തു​ട​ർ​ന്നു 10ന് ​ഭൗ​തീ​ക​ശ​രീ​രം ദേ​വാ​ല​യ​ത്തി​ൽ കൊ​ണ്ടു​വ​രു​ന്ന​തും സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ്. തു​ട​ർ​ന്നു വി​ലാ​പ​യാ​ത്ര​യാ​യി ഈ​സ്റ്റ് ഹാ​നോ​വ​റി​ലു​ള്ള ഗേ​റ്റ് ഓ​ഫ് ഹെ​വ​ൻ സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​രം ന​ട​ക്കും.

മ​ല​ങ്ക​ര ആ​ർ​ച്ച് ഡ​യോ​സി​സ് അ​ധി​പ​നും പാ​ത്രി​യ​ർ​ക്കാ വി​കാ​രി​യു​മാ​യ ആ​ർ​ച്ച് ബി​ഷ​പ്പ് അ​ഭി. യ​ൽ​ദോ മോ​ർ തീ​ത്തോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ന​ട​ക്കും. യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ഇ​ടു​ക്കി ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി. സ​ഖ​റി​യാ​സ് മോ​ർ പീ​ല​ക്സി​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത തി​രു​മ​ന​സു​കൊ​ണ്ട് ചൊ​വ്വാ​ഴ്ച​ത്തെ ശു​ശ്രൂ​ഷ​ക​ളി​ൽ സ​ഹ​കാ​ർ​മി​ക​നാ​കും. ഇ​ട​വ​ക വി​കാ​രി റ​വ.​ഫാ. ഡോ. ​ജോ​യ​ൽ ജേ​ക്ക​ബ് ശു​ശ്രൂ​ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം വ​ഹി​ക്കും.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ആ​ത്മാ​ർ​ത്ഥ​ത​യും സ​മ​ർ​പ്പ​ണ​വും നി​റ​ഞ്ഞ സ്തു​ത്യ​ർ​ഹ സേ​വ​നം അ​നു​ഷ്ഠി​ച്ച മ​നോ​ജ് ജോ​ണി​ന്‍റെ വേ​ർ​പാ​ടി​ൽ സ​മൂ​ഹ​ത്തി​ലെ വി​വി​ധ തു​റ​ക​ളി​ൽ​പ്പെ​ട്ട​വ​ർ അ​നു​ശോ​ച​നം അ​റി​യി​ച്ചു. വേ​യ്ക്ക് സ​ർ​വീ​സ്, സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ എ​ന്നി​വ ഏ​റ്റ​വും കു​റ്റ​മ​റ്റ​താ​ക്കാ​ൻ വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഇ​ട​വ​ക ഭാ​ര​വാ​ഹി​ക​ൾ ചെ​യ്തു​വ​രു​ന്നു.

Wake Service: Monday August 20 th 2018 . Time: 3 PM- 8.30 PM
Venue: St. Ephrem Cathedrel (Aramana Church), 270 Whippany Rd, Whippany. NJ 07981.

Funeral Service: Tuesday August 21 st 2018.
Holy Qurbono- 8.30 AM
Funeral Service- 10 AM
Venue: St. George Syriac Orthodox Church, 611 Roosevelt Ave, Cartert, NT 07008.

Interment: 12.30 PM
Gate of Heven Cemetery, 225 Ridgedale Ave, East Hanover, NJ 07936.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജെ​യിം​സ് ജോ​ർ​ജ് (സെ​ക്ര​ട്ട​റി) 973 985 8432, സു​നി​ൽ ച​ന്ദ്ര​പ്പി​ള്ളി (ട്ര​ഷ​റ​ർ) 973 412 6767, അ​നീ​ഷ് ജേ​ക്ക​ബ് (551 689 5753), പീ​റ്റ​ർ ജോ​ർ​ജ് (908 635 6766). ിൃശ2018​മൗ​ഴ19ാ​മി

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം